താൾ:ഭാസ്ക്കരമേനോൻ.djvu/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
102


കാൎയ്യസ്ഥനെ ജാമ്യത്തിൽ വിട്ടതിന്റെ ശേഷം ഇൻസ്പെക്ടർ നടത്തിയ അന്വേഷണത്തിൽ കാൎയ്യസ്ഥന്റെ പേരിലുള്ള സംശയം, ഒന്നുകൂടി ദൃഢമായതോടുകൂടി യോഗ്യരായ ചിലരുംകൂടി ഇക്കേസ്സിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നു ശങ്കിക്കേണ്ടതായും വന്നു. കാൎയ്യസ്ഥന്റെ വീട്ടിലും മറ്റുമായി അയാളുടെ കൈവശമുള്ള റിക്കാർട്ടുകളെല്ലാം പരിശോധിച്ചതിൽ അനവധി നോട്ടുകളും ശീട്ടുകളും കാൎയ്യസ്ഥന്റെ പേരിലും പരിവട്ടത്തുകാരുടെ പേരിലും അവൎക്കുവേണ്ടീട്ടുള്ള മറ്റു ചിലരുടെ പേരിലും മാറി എഴുതിച്ചിട്ടുള്ളതായിട്ടും കിട്ടുണ്ണിമേനവന്റെ വക ചില പണ്ടങ്ങൾ കാൎയ്യസ്ഥന്റെവീട്ടിലും ഭാൎയ്യവീട്ടിലും പെരുമാറ്റമുള്ളതായിട്ടും കണ്ടെത്തുവാനിടയായി. ഇങ്ങനെയൊരോ തെളിവുകൾ സമ്പാദിച്ചതിന്റെ ശേഷം കാൎയ്യസ്ഥനെ സ്റ്റേഷനിൽ ഹാജരാക്കി രാത്രിസമയത്തു ഒന്നുകൂടി വിസ്തരിക്കണമെന്നു വിചാരിച്ചിരുന്ന ദിവസം വൈകുന്നേരമാണു് ഇൻസ്പെക്ടരുടെ ശ്രദ്ധ സ്റ്റേഷനാപ്സരുടെ കേസ്സിലേക്കു തിരിക്കേണ്ടി വന്നതു്. ദേവകിക്കുട്ടിയെ അകത്തിട്ടു് പൂട്ടിയ ദിവസത്തിന്റെ പിറ്റേദിവസം ഏകദേശം രണ്ടുനാഴിക രാച്ചെന്നപ്പോൾ കാൎയ്യസ്ഥനെ സ്റ്റേഷൻമുറിക്കകത്തിട്ടു വിസ്തരിക്കുവാൻ തുടങ്ങി. ആദ്യം ഇൻസ്പെക്ടർതന്നെയാണു് വിസ്തരിച്ചതു്.

'ഇതിനുമുമ്പു നിങ്ങളെ ഞാൻ വിസ്തരിച്ചപ്പോൾ നിങ്ങൾ വേണ്ടപോലെ സമാധാനമൊന്നും പറഞ്ഞിട്ടില്ല. ഒരിക്കൽകൂടി നിങ്ങളെ വിസ്തരിക്കുവാൻ നിശ്ചയിച്ചിരിക്കുന്നു. ഈ അവസരം വെറുതേ കളഞ്ഞാൽ വരുവാൻ പോകുന്ന കാൎയ്യം നിങ്ങൾക്കുതന്നെ അറിയാവുന്നതാണു്. അതുകൊണ്ടു മാനത്തിനും മൎയ്യാദയ്ക്കും മോഹമുണ്ടെങ്കിൽ

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/108&oldid=173882" എന്ന താളിൽനിന്ന് ശേഖരിച്ചത്