താൾ:ഭഗവദ്ദൂത്.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൬ ഭഗവദ്ദൂതു്


എന്തെല്ലാം വികടം പിണഞ്ഞിതതു ചെ- റ്റിപ്പോൾ നിനയ്ക്കുമ്പൊഴും വെന്തെല്ലാം കരിയായിടും പടികിട- ന്നുൾത്താരു കത്തുന്നു മേ. 16

എല്ലാ ലോകവുമല്ലൽ തീർത്തു പരിചിൽ- പ്പാലിയ്ക്കുവാനെത്രയും കല്യത്വം കലരും ഭവാനിലധികം വിശ്വസ്തരാം ഞങ്ങളിൽ തെല്ലെന്നാകിലുമിന്നു താവകകൃപാ സാരം ജനിച്ചീലതും വല്ലാതുള്ളൊരു കഷ്ടമായതു നിന- ച്ചുൾത്താരു കത്തുന്നു മേ 17

എന്തിനിങ്ങനെ വളരെപ്പറയുന്നു? ഇനി വരുവാനുള്ളതു കൂടി അറിയാവുന്ന ആളല്ലേ കൃഷ്ണൻ. അതുകൊണ്ടു ഞനൊന്നും പറയുന്നില്ല. എന്റെ സങ്കടത്തിനൊരു നിവൃത്തി വരുത്തിത്തന്നിട്ടേ പോകാവൂ. എനിയ്ക്കു മറ്റൊരാളോടു പറവാനില്ല. ഞാൻ എന്റെ മകനാണെന്നു തന്നെയാണു് കൃഷ്ണനെ വിചാരിയ്ക്കുന്നതു്. എന്നൽ ആ സ്മരണ അശേഷം കൃഷ്ണനില്ലാത്തതു് എന്റെ കാലദോഷം! വിദു- ഏയ്, ഇങ്ങിനെ പരിഭവം പറയരുതു്. എല്ലാ ലോകരെയും കാത്തു നല്ലവണ്ണം ഭരിച്ചിടും മല്ല വൈരിയ്ക്കു കാരുണ്യമില്ലാതായിബ്ഭവിയ്ക്കുമോ?18

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/80&oldid=202581" എന്ന താളിൽനിന്ന് ശേഖരിച്ചത്