താൾ:ഭഗവദ്ദൂത്.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാമങ്കം ൮൫


ഇഷ്ടം പോലെ കിടന്നുറങ്ങുമവരാ- പ്പാറപ്പുറത്തേറ്റവും കഷ്ടപ്പെട്ടു കിടന്നിതോർത്തധികമാ- യുൾത്താരു കത്തുന്നു മേ 13

ഏറ്റം ചുട്ടൊരു വൈലു മഞ്ഞു മഴയെ- ന്നല്ലോ നിനച്ചാൽ കൊടു- ങ്കാറ്റും മറ്റുമനേകസങ്കടഗണം സർവ്വം സഹിച്ചങ്ങിനെ മാറ്റിത്തത്തൊടുമെന്റെ മക്കളധികം പെട്ടോരു പാടോർക്കിലി- പ്പെറ്റമ്മയ്ക്കു സഹിയ്ക്കുമോ? പരമതോ- ർത്തുൾത്താരു കത്തുന്നു മേ 14

താഞ്ചേരും പടിയുള്ള വാഹനമതിൽ- ശ്ശീലിച്ചവർക്കീ വിധം സഞ്ചാരത്തിനു വന്ന സംഗതി വിചാ- രിച്ചാൽസ്സഹിക്കാവതോ? അഞ്ചാളായവരോർത്തിടുന്ന സമയ- ത്താണുങ്ങളാണോമന- പ്പാഞ്ചാലിയ്ക്കു പിണഞ്ഞ പാടു നിരുപി- ച്ചുൾത്താരു കത്തുന്നു മേ. 15

പന്തീരാണ്ടിതുപോലെ കാട്ടിലധികം കഷ്ണിക്കിലും സങ്കടം താന്തീരാൻ വഴിവന്നതില്ലതിനുമേ- ലജ്ഞാതവാസത്തിലും

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/79&oldid=202580" എന്ന താളിൽനിന്ന് ശേഖരിച്ചത്