താൾ:ഭഗവദ്ദൂത്.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൪ ഭഗവദ്ദൂതു്


ആർത്തിപ്പെട്ടു കിടന്നുഴന്നവശരായ്- ക്കാലം കഴിച്ചോരു മൽ- പ്പുത്രന്മാരുടെ വാർത്തയോർത്തധികമാ- യുൾത്താരു കത്തുന്നു മേ 10

കല്ലും മുള്ളുമതല്ലിടയ്ക്കു കുഴിയും മാടും മരഞ്ചാടിയും പുല്ലും പുറ്റുമിവറ്റകൊണ്ടു നിറയ- പ്പെട്ടുള്ള കാട്ടിൽസ്സദാ അല്ലൽപ്പെട്ടു നടന്നുഴന്നു കരക- ണ്ടീടാതെ കഷ്ണിച്ചിരു- ന്നല്ലോ മാമക പുത്രരായതു നിന- ച്ചുൾത്താരു കത്തുന്നു മേ! 11

പാലപ്പം മലർ പായസം മധു ഗുളം- തൊട്ടുള്ള ഭോജ്യങ്ങളെ- ശ്ശീലിച്ചങ്ങിനെ രാജധാനിയിൽ വള- ർന്നുണ്ടായൊരെന്നുണ്ണികൾ മാലേറും ഫലമൂലമെന്നിവ ഭുജി- ച്ചാർത്ത്യാ വനം വാണൊരാ- ക്കാലത്തെക്കഥയോർത്തിടുന്ന സമയ- ത്തുൾത്താരു കത്തുന്നു മേ. 12

കട്ടിന്മേൽ മൃദുമെത്തയിട്ടതിനുമേ- ലേറെഗ്ഗുണം ചേർന്നിടും പട്ടും മറ്റുവിശേഷമുള്ളവകളും നന്നായ് വിരിച്ചങ്ങിനെ

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/78&oldid=202575" എന്ന താളിൽനിന്ന് ശേഖരിച്ചത്