താൾ:ഭഗവദ്ദൂത്.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാമങ്കം ൮൭


എന്നല്ല, നിങ്ങളെക്കുറിച്ചു് ഭഗവാനു് ഒരു പ്രത്യേകം വേറെയാണു്. കുന്തി- ഞങ്ങളുടെ നേരെ ദയയില്ലെന്നു വിചാരിച്ചു പറയുന്നതല്ല. ആസകലം കൂടി വിചാരിച്ചു നോക്കിയപ്പോൾ ഉണ്ടായ സങ്കടം കൊണ്ടു പുറപ്പെട്ടു പോയതാണു്. ഭഗ- അച്ഛൻ പെങ്ങൾ പറഞ്ഞതു വളരെ ശരിയാണു്. ഇവിടേയ്ക്കു വളരെ വ്യസനത്തിന്നു് ഇടയായിട്ടുണ്ടു്. എന്നൽ അതു തീർക്കേണ്ട ഭാരം എനിക്കു തന്നെയാണു്. അതിന്നു സംശയമില്ല. വിദു- പ്രായാധിക്യം കൊണ്ടും കൗരവന്മാരുടെ ദുരാലോചന കേൾക്കുന്നതുകൊണ്ടും അവിടുന്നു വളരെ വ്യസനിച്ചു വശായിട്ടുണ്ടു്. ഇതൊക്കെയും നിസ്സാരമാണു്. വ്യസനിപ്പാനില്ല. താമസിക്കാതെ പുത്രന്മാർ ശത്രുക്കളെജ്ജയിച്ചു ഭൂമിയെ രക്ഷിക്കുന്നതു് ഇവിടേയ്ക്കു കാണ്മാനിട വരുമെന്നും മറ്റും അടിയൻ അറിയിക്കാറുമുണ്ടു്. എന്നാലും ധൈര്യം വരുന്നില്ല. ഭഗ- ഇന്നുള്ള ദുഃഖമിതശേഷവുമാശു തീരു- മെന്നുള്ളതുള്ളിൽ വഴിപോലെ നിനച്ചിടേണം എന്നല്ല ഞാനിനി വിശേഷമതിത്രമാത്ര- മൊന്നല്ലൽ തീരുവതിനായ് പറയാം പതുക്കെ 19 പുത്രന്മാർ വനത്തിൽ കിടന്നു വളരെ ദുഃഖിച്ചുവെന്നാണല്ലോ മുഖ്യമായ വ്യസനം. അതിനെപ്പറ്റിത്തന്നെ മുന്നിൽ പറയാം.

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/81&oldid=202582" എന്ന താളിൽനിന്ന് ശേഖരിച്ചത്