താൾ:ഭഗവദ്ദൂത്.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാമങ്കം ൮൩


കുന്തി- എന്റെ ഭാഗ്യം കേമം തന്നെ. ജന്തുക്കളും തങ്ങടെ പുത്രരൊത്തു സന്തോഷമുൾക്കൊണ്ടു വസിയ്ക്കുമല്ലോ കുന്തിയ്ക്കു പാർത്താലതുകൂടിയിപ്പോൾ- കുന്തത്തിലാണായതു തന്നെ ഭാഗ്യം! 9 പുത്രന്മാരുടെ കഥ വിചാരിക്കുമ്പോൾ തന്നെയാണു് എനിയ്ക്കു സഹിച്ചുകൂടാത്ത സങ്കടം. വിചാരിച്ചു നോക്കു കൃഷ്ണ! സോമവംശമഹാരാജാക്കന്മാരാണു് എന്റെ പുത്രന്മാർ. ഇപ്പോൾ ക്രമപ്രകാരം രാജ്യഭാരം ചെയ് വാൻ സംഗതിക്കാരുമാണു്. എന്നാൽ അതിനു ശേഷിയില്ലാത്തവരോ അതും അല്ല. ഇങ്ങിനെയൊക്കെയാണെങ്കിലും അവർക്കു രാജ്യാധിപത്യവും മറ്റും ഇല്ലാതെയായി. എന്നല്ല, രാജ്യത്തു കടപ്പാൻ കൂടി പാടില്ലെന്നു വന്നു പോയല്ലോ. അതു വിചാരിക്കുമ്പോൾ ഞാനെങ്ങിനെ സഹിക്കേണ്ടു? എന്നാൽ കൃഷ്ണൻ പ്രത്യേകിച്ചൊരു ബന്ധുവാണു്. കൃഷ്ണന്റെ കരുണ കൊണ്ടു വളരെ ജനങ്ങൾക്കു ഗുണം വന്നു കാണ്മാനുണ്ടു്. എന്റേയും എന്റെ കിടാങ്ങളുടേയും നേരെ കൃഷ്ണനും കരുണ കാണ്മാനില്ല. എന്തെല്ലാം കഷ്ടങ്ങളാണു കൃഷ്ണ! അവരനുഭവിച്ചതു്.

മത്തേഭം, പുലി, പന്നി, വൻ കരടി തൊ- ട്ടുള്ളോരു ജന്തുക്കളാ- ലത്യന്തം ഭയമേകിടുന്നൊരു മഹാ- രണ്യ പ്രദേശങ്ങളിൽ

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/77&oldid=202574" എന്ന താളിൽനിന്ന് ശേഖരിച്ചത്