താൾ:ഭഗവദ്ദൂത്.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൨ ഭഗവദ്ദൂതു്


വിദു- ഇരുന്നോളാം (എന്നു തൊഴുത് ഇരിക്കുന്നു.) കുന്തി- അച്ഛനു വിശേഷം ഒന്നുമില്ലല്ലോ? ഭഗ- ഇല്ല, സുഖം തന്നെയാണു്. കുന്തി- ഞാനിങ്ങനെ കിടന്നു ദുഃഖിക്കുന്നതു നിങ്ങൾക്കു് അറിവില്ലെന്നു വരാൻ പാടില്ലല്ലോ.

സന്താപാംബുധി തന്നിൽ വീണവശരായ് നീന്തുന്ന ലോകങ്ങളെ- ച്ചിന്തും കൗതുകമോടെടുത്തു കരയിൽ- ത്താൻ തന്നെ കേറ്റീടുവാൻ സന്തോഷം പരമാർന്നിടും മധുരിപോ! കുന്തിയ്ക്കെഴും സങ്കടം ചിന്തിയ്ക്കായ് വതിനെന്തു സംഗതി പരം ബന്ധുത്വമുണ്ടാകുമോ? 7

എന്നോളം പാപിയായിട്ടൊരുവളെയവനീ- മണ്ഡലത്തിങ്കലോർത്താ- ലിന്നോളം കേൾവിയില്ലെൻ വിധി ലിഖിതമൊരാൾ- ക്കൊന്നു മാറ്റാവതാമോ? എന്നാലോചിച്ചു രാവും പകലുമിഹ കഴി- യ്ക്കുന്നു നാമം ജപിച്ചി- ട്ടെന്നാലും വന്നിടുന്നൂ ചലനമതു നമു- ക്കിപ്രപഞ്ചപ്രഭാവാൽ 8

ഭഗ-ഐ! അങ്ങിനെയല്ല. ഇവിടുത്തെപ്പോലെ ഭാഗ്യമുള്ള സ്ത്രീകൾ ചുരുക്കമാണു്. എന്താണെന്നല്ലേ, സ്ത്രീകൾക്കു മതിയായിട്ടുള്ള പുത്രന്മാരുണ്ടാവുന്നേടത്തോളം ഭാഗ്യം വേറെ ഒന്നുമില്ല, അതുതന്നെ.

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/76&oldid=202573" എന്ന താളിൽനിന്ന് ശേഖരിച്ചത്