താൾ:ഭഗവദ്ദൂത്.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൂന്നാമങ്കം ൭൭


അതേപ്പറ്റി ചിലതു പറവാനായി ധർമ്മപുത്രരുടെ ദൂതനായിട്ടാണു് ഞാൻ വന്നിരിക്കുന്നതു്. ദുര്യോ- (ചിരിച്ചുംകൊണ്ടു്) ആഹ്, അങ്ങിനെയാണു്, എന്താ പറഞ്ഞയച്ചിരിക്കുന്നതു്? കേൾക്കട്ടെ. ഭഗ- ഇപ്പോൾ നേരം അസമയമായല്ലോ. നാളെ വന്നിട്ടു പറഞ്ഞാൽ പോരെ? നേർത്തെ സഭയിൽ വരാം. കർണ്ണൻ- വന്നിട്ടു എന്നു് അരുളിച്ചെയ്തതുകൊണ്ട് ഇപ്പോൾ എവിടേയ്ക്കോ യാത്രയുണ്ടെന്നു തോന്നുന്നു. ഭഗ- അങ്ങിനെയാണു് നിരൂപിക്കേണ്ടതു്. ദുര്യോ- എവിടേയ്ക്കാണുപോകുന്ന- തിവിടെ താമസിച്ചീടാം ഭവനം ഞാനൊഴിച്ചൊന്നു തവ വേണെങ്കിലോ തരാം 20

ഊണിന്നു നമ്മോടൊരുമിച്ചു കൂടാം വേണെങ്കിലേതും മടിയില്ലതിന്നു് ചേണാർന്ന വട്ടങ്ങളനേകമുണ്ടു് കാണാമിതെല്ലാം പതിവാണെനിക്ക്. 21 ഭഗ-അങ്ങിനെത്തന്നെയാണെങ്കിലും എനിക്കു് ഊണു് ഇവിടെയല്ല. എന്താണെന്നല്ലേ? ഭക്തന്മാരാദരാലേകും ഭുക്തത്തിങ്കൽ പ്രിയം പരം സക്തിയില്ലതുകൊണ്ടത്ര ഭുക്തിക്കേതും മഹീപതേ 22

അത്യന്തം ഭക്തനാകും വിദുരരുടെ ഗൃഹ- ത്തിങ്കലാണിന്നു നന്നാ- യത്താഴം ഭുക്തിയോർത്താലതിരസമതിനു- ണ്ടേറിടും കൂറുമൂലം

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/71&oldid=202566" എന്ന താളിൽനിന്ന് ശേഖരിച്ചത്