താൾ:ഭഗവദ്ദൂത്.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൮ ഭഗവദ്ദൂതു്


എത്തീടും നാളെ നേരം പുലരുമളവിൽ ഞാൻ പിന്നെ വേണ്ടും പ്രകാരം വൃത്താന്തം സർവ്വമോതിത്തരമൊടു പിരിയാ- മല്ലയോ കല്യബുദ്ധേ! 23 (ദുര്യോധനൻ കർണ്ണന്റെ മുഖത്തേക്കു നോക്കുന്നു) കർണ്ണ- (സ്വകാര്യമായിട്ടു്) മര്യാദപോലതിഥിയോടിഹ ലൗകികങ്ങൾ ചെയ്യായ്കിലായതു കുറച്ചു കുറച്ചിലല്ലേ? ഇയ്യുള്ള നമ്മളതു പാർത്തു പറഞ്ഞിടേണം വയ്യെങ്കിൽ വേണ്ട നിരുപിച്ചതു പോലെ പോട്ടെ 24. ദുര്യോ- (ഭഗവാനോടു്) ഇഷ്ടം പോലെയാകട്ടെ. ഭഗ- എന്നാലങ്ങിനെയാകട്ടെ (എന്നു പോയി) (അണിയറയിൽ) ‘താപം തീരെശ്ശമിച്ചൂ തരണി ജലധിയിൽ- ച്ചെന്നു താനെ പതിച്ചു ദീപം പാരം ജ്വലിച്ചു ദിശിദിശി ശശിബിം- ബം പ്രകാശിച്ചുദിച്ചു ചാപല്യത്തിന്നുറച്ചു ചടുല നയനമാർ ഭൂഷണൗഘം ധരിച്ചു ശ്രീപത്മത്തെ ത്യജിച്ചൂ ചിതമൊടു സമയം സായമേവം ഭവിച്ചു 25 ദുര്യോ- ഓ, നേരം അസ്തമനമായി. സന്ധ്യാവന്ദനത്തിനു പോവുക. (എന്നെല്ലാവരും പോയി) മൂന്നാമങ്കം കഴിഞ്ഞു

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/72&oldid=202567" എന്ന താളിൽനിന്ന് ശേഖരിച്ചത്