താൾ:ഭഗവദ്ദൂത്.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൬ ഭഗവദ്ദൂതു്


(അനന്തരം ദുര്യോധനനും കർണ്ണനും പ്രവേശിക്കുന്നു. എല്ലാവരും തമ്മിൽ കണ്ടു യഥോചിതം ഉപചാരം ചെയ്ത് ഇരിക്കുന്നു)

ദുര്യോധനൻ- (ഭഗവാനോടു്) കുറച്ചു നേരാമായോ എത്തീട്ടു്? ഭഗവാൻ- ഇപ്പോൾത്തന്നെ. ദുര്യോ- (സഞ്ജയനോടു്) അച്ഛനെക്കാണുക കഴിഞ്ഞില്ലേ? സഞ്ജ- അവിടുന്നാണു് ഇപ്പോൾ എഴുന്നള്ളുന്നതു്. (സ്വകാര്യമായിട്ടു്) വേണ്ടതുപോലെ ഒക്കെ സൽക്കരിപ്പാൻ ഇവിടുത്തെ അറിയിക്കാൻ കല്പനയായിട്ടും ഉണ്ടു്. ദുര്യോ- ആട്ടെ. കർണ്ണൻ- ഇപ്പോൾ എവിടുന്നാണാവോ എഴുന്നള്ളത്തു്? ഭഗ- പാണ്ഡവന്മാരുടെ അടുക്കൽ നിന്നു്. ദുര്യോ- പാണ്ഡവന്മാർക്കു സുഖം തന്നെയല്ലേ? ഭഗ- വിശേഷം ഒന്നുമില്ല. കർണ്ണൻ- ഈ കൗരവന്മാരോടു യുദ്ധത്തിനാണു് അവർ ഉത്സാഹിക്കുന്നതു് എന്നു കേട്ടു. തമ്മിലൊരു വിധം തീർക്കുന്നതല്ലെ ഗുണം? ഭഗ-അങ്ങിനെയാക്കാൻ തന്നെയാണു് നമ്മളെപ്പോലുള്ള ബന്ധുക്കൾ ശ്രമിക്കേണ്ടതു്. ദുര്യോ-നമ്മൾക്കും യുദ്ധം ചെയ്യാൻ താല്പര്യമില്ല. പാണ്ഡവന്മാരു യുദ്ധത്തിനു വന്നാൽ ഒഴിവാക്കാൻ പാടില്ലല്ലോ എന്നു വിചാരിച്ചു വട്ടം കൂട്ടുന്നുവെന്നേയുള്ളൂ. ഭഗ- അവർക്കു യുദ്ധം ചെയ്യേണമെന്നശേഷം മോഹമില്ല. എന്നല്ല, കൂടാതെ കഴിഞ്ഞാൽ കൊ​ള്ളാമെന്നുമുണ്ടു്.

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/70&oldid=202565" എന്ന താളിൽനിന്ന് ശേഖരിച്ചത്