താൾ:ഭഗവദ്ദൂത്.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൂന്നാമങ്കം ൭൫


സഞ്ജ- അങ്ങിനെത്തന്നെ. (വിചാരം)

കൊണ്ടൽക്കാറണിവർണ്ണനായ ഭഗവാൻ കുന്തീസുതന്മാർക്കു താൻ- വേണ്ടിദ്ദൂതിനു വന്ന വസ്തുത ധരി- ക്കുമ്പോൾദ്ധരാനായകൻ വേണ്ടും സൽക്രിയ ചെയ്യുമോ? വികടമേ- താനും പിണച്ചീടുമോ? കണ്ടാൽത്താനറിയാമതൊക്കെയുമിനി- ബ്ഭാഗ്യോദയം പോലെയാം.

(സ്പഷ്ടം) ഇതിലെ ഇതിലെ. (രണ്ടാളും ചുറ്റി നടന്നു) ഭഗവാൻ- (നോക്കീട്ടു്)

മിന്നും രത്നങ്ങളെക്കൊണ്ടതിദൃഢതരമായ് ഭിത്തി കെട്ടിപ്പടുത്തും പൊന്നിൻ തൂണുജ്വലിച്ചും പൊലിമ പരമുദി- ക്കുന്ന ചിത്രം പതിച്ചും ഔന്നത്യം പാരമാർന്നും ഗുണഗണമതിരി- ല്ലാതെ കണ്ടുള്ള ഗേഹം മുന്നിൽക്കാണുന്നതേതോ? സഞ്ജ- കുരുപതിയരുളും രമ്യമാം ഹർമ്മ്യമാണു് 19

ഭഗ- അമ്പോ ഐശ്വര്യത്തിന്റെ ഒരു ശക്തി! സാക്ഷാൽ സ്വർഗ്ഗത്തിൽത്തന്നെ ഇത്രയുണ്ടോ എന്നു സംശയമാണു്. (സൂക്ഷിച്ചു നോക്കീട്ടു്) ശരിതന്നെ. ഇതാ ദുര്യോധനനും കർണ്ണനും ഇരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/69&oldid=202564" എന്ന താളിൽനിന്ന് ശേഖരിച്ചത്