താൾ:ഭഗവദ്ദൂത്.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൪ ഭഗവദ്ദൂതു്


പൂർണ്ണവിരോധമതാണൊരു- വണ്ണം തീർക്കേണമായതവിടുന്നു് 16

കാരണം നിസ്സാരമാണു്. അഭിമാനഭ്രമം തന്നെ. ഇനിക്കാണു് രാജ്യാധിപത്യം, ഇനിക്കാണു് രാജ്യാധിപത്യം എന്നാണു് വാദം. മനുഷ്യജന്മം തന്നെ നിസ്സാരം. പിന്നെ രാജത്വത്തിന്റെ കഥ പറയാനില്ലല്ലോ. അതൊക്കേയും ഇവിടുന്നു പറഞ്ഞാൽ രണ്ടു വകക്കാരും സമ്മതിയ്ക്കും.

ഭഗ- ആവോ, തമ്മിൽത്തീരുമോ? സമ്മതിക്കുമെന്നു തോന്നുന്നില്ല. ഒരു വിധം ഒതുക്കാൻ നോക്കാം. ബന്ധുക്കൾക്കിത്രമാത്രമല്ലേ പാടുള്ളു? എന്നാലിപ്പോൾ,

നിസ്തുലകീർത്തേ പാർത്താ- ലസ്തമനത്തിന്നു കാലമൊട്ടായി വസ്തുതയെല്ലാമിനി ഞാൻ വിസ്താരത്തൊടു നാളെ വന്നോതാം 17

ധൃത- (സഞ്ജയനോടു്) സഞ്ജയ! എന്നെ അകത്തു കൊണ്ടാക്കീട്ടു ഭഗവാനെക്കൊണ്ടുപോയി ദുര്യോധനനെ കാണിക്കുകയും ദുര്യോധനനോടു വേണ്ടതു പോലെ സല്ക്കരിക്കുവാൻ പറയുകയും ചെയ്യു. സഞ്ജയൻ- കല്പന പോലെ. മഹാരാജാവു് ഇതിലെ ഇതിലെ. (എന്നു ധൃതരാഷ്ട്രരോടു കൂടി പോയിട്ടു രണ്ടാമതും പ്രവേശിക്കുന്നു.

ഭഗ- എന്താ സഞ്ജയ! പുറപ്പെടുകയല്ലേ?

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/68&oldid=202562" എന്ന താളിൽനിന്ന് ശേഖരിച്ചത്