താൾ:ഭഗവദ്ദൂത്.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൂന്നാമങ്കം ൭൩


കാമിനീമണിയാളേ! നിൻ കാമിതങ്ങളശേഷവും താമസിക്കാതെ സാധിക്കും യാമിനീശസമാനനേ 14

ഇങ്ങിനെ ഭഗവാൻ അരുളിച്ചെയ്തപ്പോൾ പാഞ്ചാലി സന്തോഷത്തോടുകൂടി പോയി. പിന്നെ ഇവിടെ എത്തിയതിന്റെ ശേഷം ധൃതരാഷ്ട്രരുടെ മാളികയിലേയ്ക്കു് എഴുന്നള്ളിയിട്ടുണ്ടു്. കൃത- എന്നൽ നൊമ്മൾക്കും ഭഗവാനെ കാണാൻ പോവുക. (എന്നു രണ്ടാളും പോയി) വിഷ്കംഭം കഴിഞ്ഞു. (അനന്തരം ഭഗവാനും ധൃതരാഷ്ട്രരും സഞ്ജയനും പ്രവേശിക്കുന്നു)

ധൃത- (തൊഴുതുകൊണ്ടു്) ശ്രീമൻ മാധവ! ഭക്തവത്സല! വിഭോ! ഗോവിന്ദ! നിന്നാനനം കാണ്മാനില്ല നമുക്കു ഭാഗ്യമധുനാ ചിന്തിക്കിലെന്തേ ഫലം? ഈ മായാമയ മിത്രപുത്രകള- ത്രാദിഭ്രമം കൊണ്ടെനി- യ്ക്കാമോദം ലവലേശമില്ല കൃപയാ കാർവർണ്ണ കാത്തീടണം 15

പാണ്ഡുതനൂജരുമെന്നുടെ- യുണ്ണികൾ ദുര്യോധനാദ്യരും തമ്മിൽ

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/67&oldid=202561" എന്ന താളിൽനിന്ന് ശേഖരിച്ചത്