താൾ:ഭഗവദ്ദൂത്.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൨ ഭഗവദ്ദൂതു്


ദ്ദൈവാധീനവുമുണ്ടു നിശ്ചയമതും നമ്മൾക്കു നോക്കേണ്ടയോ? പോവുന്നൂ ജനസമ്മതം വരുവതി- ന്നായിട്ടു ദൂതിന്നു ഞാ- നാവില്ലൊന്നുമതിങ്കൽ വെച്ചു വെറുതേ ദുഃഖിച്ചിരിക്കേണ്ട നീ 11

ഏറെത്താമസമെന്നിയേ സമരമു- ണ്ടായീടുമെന്നാലതിൽ- ത്തീരെത്തോററുമറിഞ്ഞു കൗരവകുലം വെണ്ണീറടിയ്ക്കും ദൃഢം നീരിൽത്താർമിഴി! നിങ്ങളിയ്യവനിയെ പ്പാലിച്ചു പാരിച്ചിടും ചാരുത്വത്തൊടു വാണിടും ധരണിയിൽ- പ്പാഞ്ചാലരാജാത്മജേ! 12

അല്ലേ! നാരായണൻ ഞാൻ നലമൊടു പറയും വാക്കു കേട്ടിട്ടുമിപ്പോ- ളില്ലേ വിശ്വാസമേതും? തവ ഹിതമതുകൊ- ണ്ടാടുവാൻ ഞങ്ങളില്ലേ? ചൊല്ലേറും നിന്നെ ദുശ്ശാസനനൃപനവമാ- നിച്ച നേരത്തിലും ഞാ- നല്ലേ രക്ഷിച്ചതെന്തിങ്ങനെ മനസി വൃഥാ ചഞ്ചലം ചഞ്ചലാക്ഷി! 13 ഒട്ടും വ്യസനിക്കേണ്ട. ഇഷ്ടം മുഴുവനും ഞാൻ സാധിപ്പിച്ചേയ്ക്കാം. ഏതായാലും ഒന്നു പോയി വരട്ടെ.

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/66&oldid=202559" എന്ന താളിൽനിന്ന് ശേഖരിച്ചത്