താൾ:ഭഗവദ്ദൂത്.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


൬൬            ഭഗവദ്ദൂതു്


(ഭീമനോടു്) എല്ലാം വേണ്ടതു പോലെയാക്കി വരുവൻ (അർജ്ജുനനോടു്) വേണ്ടാ വിഷാദോദയം (നകുലനോടു്) ഉല്ലാസത്തൊടു വാണുകൊൾക സതതം (സഹദേവനോടു്) നന്നായ് വരും (എല്ലാവരോടും കൂടി) നിങ്ങളി- ന്നെല്ലാരും സുഖമാർന്നു പാർപ്പിനുടനേ ഞാൻ പോയി വന്നീടുവൻ 28

(എല്ലാവരും തൊഴുതു് അനുവദിക്കുന്നു) ഭഗ- എന്നാലങ്ങിനെയാവട്ടെ (എന്നു പോകുന്നു) (അണിയറയിൽ)

‘ഓടുന്നൂ ജനസംഘമാതപബലാൽ-

പാടുന്നു പക്ഷിവ്രജം വാടുന്നൂ തരുജാലമമ്പൊടു പൊഴി- ച്ചീടുന്നു പുഷ്പങ്ങളെ ചൂടുന്നൂ കുട പാന്ഥരൊത്തു തണലിൽ- ക്കൂടുന്നു മദ്ധ്യസ്ഥനാ- യീടുന്നൂ ഭഗവാൻ ദിനേശനധികം തേടുന്നിതൈശ്വര്യവും’ 29

(എന്നു് എല്ലാവരും കേൾക്കുന്നു.)

ധർമ്മപുത്രരു്-ഓ! നേരം മദ്ധ്യാഹ്നമായി. മാദ്ധ്യാഹ്നികത്തിനു പോകതന്നെ. (എന്നു് എല്ലാവരും പോയി.) രണ്ടാമങ്കം കഴിഞ്ഞു.

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/60&oldid=202683" എന്ന താളിൽനിന്ന് ശേഖരിച്ചത്