താൾ:ഭഗവദ്ദൂത്.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാമങ്കം ൬൫


ഓർത്തിടുമ്പൊളിവരോടു സന്ധി ശരിയല്ല തെല്ലുമിനിയാഹവേ കൂർത്തുമൂർത്ത ശരമെയ്തൊടുക്കണമതാണി- തിന്നു പകരം പണി 25

എങ്കിലും നിങ്ങൾ നിശ്ചയിക്കുന്നതിന്നു് എനിക്കു വിരോധമില്ല. സഹദേവൻ-ഇപ്പോൾ സന്ധി സംസാരിപ്പാൻ ചെന്നാൽ ദുര്യോധനാദികൾക്കു ഗർവ്വു് ഒന്നുകൂടി കൂടും. എങ്കിലും സജ്ജനങ്ങൾക്കു നമ്മുടെ കുറ്റമല്ലെന്നു തോന്നാൻ നന്നെന്നാണ്‌ എന്റെ പക്ഷം. ദുഷ്ടരാകുമവർ ചെയ്തിടുന്നതും ശിഷ്ടമവരിലുള്ള താഴ്ചയും വിഷ്ടപത്തിൽ വിളികൊണ്ടിരിക്കുവാ- നിഷ്ടമാണിതതിനില്ല സംശയം 26

ധർമ്മ-തെറ്റില്ല താണാൽ

ഭീമ- അതു സജ്ജനത്തിൽ

അർജ്ജു- പറ്റില്ല ദുര്യോധനാദികളോടിതൊന്നും

നകു- ഊറ്റത്തിനേതും കുറവില്ലതല്ല -

സഹ- മാറ്റിത്തമോർത്താലതിലേറെയുണ്ടു്. 27

ഭഗ- (സന്തോഷത്തോടുകൂടി ധർമ്മപുത്രരോടു്)

അല്ലേ ധർമ്മതനൂജ! നിർമ്മലമതേ! ദൂതൻ ഭവാനിന്നു ഞാൻ

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/59&oldid=202550" എന്ന താളിൽനിന്ന് ശേഖരിച്ചത്