താൾ:ഭഗവദ്ദൂത്.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൂന്നാമങ്കം

(അനന്തരം കൃതവർമ്മാവും സാത്യകിയും പ്രവേശിക്കുന്നു.)

കൃത- ഏയ്! ഇതെന്തൊരത്ഭുതം?! താനെവിടുന്നു വരുന്നു? സാത്യകി- ഇപ്പോൾ ഉപപ്ളാവ്യത്തിങ്കൽ നിന്നാണു്. കൃത- എന്താ പുറപ്പെട്ടതു്? സാത്യ- പോന്നു. കൃത- എങ്കിലും കേൾക്കട്ടെ. സാത്യ- ഭഗവാന്റെ എഴുന്നള്ളത്തോടു കൂടി വന്നു. കൃത- അല്ലാ എഴുന്നള്ളീട്ടുണ്ടോ, എവിടെ? സാത്യ- ഇവിടെയുണ്ടു്. കൃത- എന്താ കാര്യം? സാത്യ- കാര്യം കൂടാതെ എഴുന്നള്ളില്ലല്ലോ. കൃത- പറയു, എന്നോടു സൈന്യങ്ങളെക്കൊണ്ടു ദുര്യോധനനൊരുമിച്ചു പോവാൻ അരുളിച്ചെയ്തു. ഞാൻ അപ്പോൾ തന്നെ പോന്നു. പിന്നത്തെക്കഥയൊന്നും അറിവില്ല. താൻ കൂടെത്തന്നെ ഉണ്ടായിരുന്നുവല്ലോ. കേൾക്കട്ടെ. സാത്യ-

സൈന്യം കൊണ്ടു സുയോധനൻ കുതുകിയാ-
യന്നിങ്ങു പോന്നീലയോ
പിന്നെപ്പങ്കജലോചനൻ വിജയനോ-
ടൊന്നിച്ചു മന്ദേതരം
"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/61&oldid=202553" എന്ന താളിൽനിന്ന് ശേഖരിച്ചത്