താൾ:ഭഗവദ്ദൂത്.pdf/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


തായ ഒരു ചുമതലയിൽപ്പെട്ടു കിടക്കുന്നതായ എനിക്കു് "ഈ കേസ്സു് എന്തിനാണിവിടെ?” എന്നുള്ള പ്രശ്നത്തിനു് അധികാരമില്ലാത്തതുകൊണ്ടു മാത്രം ഈ കൃത്യം ഞാൻ സ്വീകരിച്ചിട്ടുള്ളതാകുന്നു. ​ മലയാളത്തിലെ സ്വതന്ത്രനാടകങ്ങളിൽ ഏറെക്കുറെ ആദ്യത്തേതുതന്നെയായ ഭഗവദ്ദൂതിന്റെ ഒമ്പതാമത്തെ അവതാരാവസരത്തിൽ ഇത്തരം ഒരു ചടങ്ങു് ആവശ്യമുണ്ടെന്നു തന്നെ എനിക്കു പക്ഷമില്ല. “ഒന്നാമത്തേയും ഒമ്പതാമത്തേയും അനുഭവസ്ഥർക്കു് എന്താ ഭേദം” എന്നു പറഞ്ഞുകൊണ്ടു് പ്രസാധകൻ എന്നെ പ്രേരിപ്പിച്ചപ്പോൾ ഈ ബഹുമതി എനിക്കു ലഭിച്ചതിൽ ഞാൻ അത്യന്തം അഭിമാനിതനാകാതിരുന്നുമില്ല. പ്രാമാണികത്വം പ്രയാസം കൂടാതെ പ്രകടീകൃതമാക്കാനുള്ള പ്രധാനപ്പെട്ട വഴികളിൽ പ്രസാധകത്വവും പ്രസ്താവനയും ഉൾപ്പെട്ടു കണ്ടിട്ടുള്ളതുകൊണ്ടും, “കിടച്ചതു കല്യാണം” എന്നൊന്നു ഞെളിയുകയും ചെയ്തു.

പുണ്യശ്ലോകനായ മഹാകവി നടുവത്ത് അച്ഛൻ നമ്പൂതിരി തിരുമനസ്സിലെ ഞാൻ ഒരു തവണ മാത്രമേ കണ്ടിട്ടുള്ളു. അതു ഞാൻ ഇന്റർമീഡിയറ്റുക്ളാസ്സിൽ ചേർന്ന ആ കൊല്ലം മേടമാസത്തിൽ തൃശ്ശൂരു വെച്ചു സമ്മേളിച്ച ‘ഭാരതവിലാസം മഹാസഭ’യുടെ കൂട്ടത്തിരക്കിൽ വെച്ചാണു്. ദൂരെനിന്നു് കണ്ടു കൈകൂപ്പിയതല്ലാതെ അതിൽക്കവിഞ്ഞു് ഒരു സാമീപ്യസമ്പർക്കത്തിനുള്ള ഭാഗ്യം എനിക്കു് കൈവന്നില്ല. അന്നു കണ്ട ആ മനോഹരരൂപം -“മന്ദസ്മിതാർദ്രമായ അവിടത്തെ പ്രസന്നവദനവും

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/3&oldid=202638" എന്ന താളിൽനിന്ന് ശേഖരിച്ചത്