താൾ:ഭഗവദ്ദൂത്.pdf/2

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രസ്താവന


ശരച്ചന്ദ്രികാധവളമായ ദേഹകാന്തിയാലും, തത്തുല്യമായ കീർത്തിവിശേഷത്താലും, അക്ളിഷ്ടവും അഭംഗുരവുമായ കാവ്യാമൃതപ്രസരത്താലും, ഒരു പോലെ ഒരു കാലത്തു മലയാളസാഹിത്യനഭോമണ്ഡലത്തെ പ്രാശോഭിതവും പ്രമോദിതവുമാക്കിച്ചെയ്ത ഒരു ദ്വിജപ്രവരനയിരുന്നു നടുവത്ത് അച്ഛൻ നമ്പൂതിരി തിരുമനസ്സുകൊണ്ട്. തീരെ തിരോധാനം ചെയ്തു കഴിഞ്ഞു എന്നു പറയുക വയ്യെങ്കിലും, മിക്കവാറും പിൻവലിഞ്ഞുകഴിഞ്ഞിട്ടുള്ള ഒരു കവിതാപ്രസ്ഥാനത്തിന്റെ - വെണ്മണിപ്രസ്ഥനമെന്ന് ഇയ്യിടയ്ക്കു പ്രകീർത്തിക്കപ്പെട്ട പ്രസ്ഥാനത്തിന്റെ - പ്രാമാണികന്മാരായ പ്രണേതാക്കളുടെ പ്രബുദ്ധപരമ്പരയിൽ നടുനായകസ്ഥാനം തന്നെയാൺ ആ തിരുമനസ്സിലേക്കുണ്ടായിരുന്നത്. സുചരിതനും സുപ്രസിദ്ധനുമായിരുന്ന ആ സുകവിയുടെ പ്രധാനകൃതിയായ ‘ഭഗവദ്ദൂതി’ന്റെ നവീനമായ ഈ നവമപ്പതിപ്പിന്ന് ഒരു പുതിയ പ്രസ്താവന കൂടിയേ കഴിയൂ എന്നും, അതിന്റെ കർത്തൃത്വം ഞാൻ കയ്യേല്ക്കണമെന്നും നിശ്ചയിച്ച പ്രസാധകൻ, നടുവത്തില്ലത്തെ ഇന്നത്തെ കാരണവരും സഹൃദയനുമായ പരമേശ്വരൻ നമ്പൂതിരി അവർകളുടെ, ഔചിത്യബോധത്തെക്കുറിച്ചു തീർച്ചയായും രണ്ടഭിപ്രായം ഉണ്ടായേക്കാവുന്നതും, രണ്ടാമത്തെ തീരുമാനത്തെ സംബന്ധിച്ച് ആക്ഷേപം തന്നെ സംഭവിച്ചേക്കാവുന്നതുമാണു. വരുന്ന കേസുകളൊക്കെ വിചാരണ ചെയ്തു വിധി കല്പിക്കേണ്ടതായ

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/2&oldid=202471" എന്ന താളിൽനിന്ന് ശേഖരിച്ചത്