താൾ:ഭക്തിദീപിക.djvu/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പാരിടപ്പൂമേനിയെൻ വൈഖരീഗങ്ഗാത്സരി,
ധന്യൻ ഞാനനന്തരം നവ്യയൗവനം മെത്തു-
മെൻ യശഃകായം കാണുമെന്നെന്നും സ്വർഗ്ഗസ്ഥനായ്."
ആദിവൈദ്യനെത്തേടിപ്പോകയാണക്കീർത്ത്യർത്ഥി-
യാത്മഹത്യയ്ക്കുള്ളോരു പാരദം വാങ്ങിക്കുവാൻ!
കാണുന്നുണ്ടക്കാഴ്ചയും കാർവർണ്ണൻ മഹാമായ
നാണിക്കുംമട്ടിൽത്തെല്ലു ചില്ലിക്കോൺചുളിപ്പേന്തി!!

6


ആബ്ഭദ്രാസനസ്ഥനാം ദൈത്യേന്ദ്രൻ ഹിരണ്യാഖ്യൻ
വാ‌പുറ്റോരനാത്മീയശക്തിതന്നയശ്ചൈത്യം;
ചാരവേ കിശോരനാം പ്രഹ്ലാദൻ മഹാധീരൻ
ഘോരനാം പിതാവിന്നു ധർമ്മോപദേശം ചെയ്‌വോൻ;
കാറിനും നീർത്തുള്ളിക്കും മദ്ധ്യത്തിൽത്തൂമിന്നലിൻ
നേരെഴും കയാധ്വംബ, ഭീതിയാൽ വിറയ്പവൾ;
തെല്ലകന്നൊരറ്റത്തു ജീവനോടാമന്ത്രണം
ചൊല്ലിടും ശണ്ഡാമർക്കർ ശിഷ്യനാല്പരാജിതർ;
വാളുലച്ചുജാറായി സ്വാമിതൻ കൺകോൺനോക്കി
നീളവേ ചുറ്റും നിൽക്കും ദൈതേയർ സംഖ്യാതീതർ;
ഇത്തരം സദസ്സൊന്നു ഭൈരവം, സുദുഷ്‌പ്രേക്ഷ്യം,
ചിത്തത്തിൽ കാണും ദ്വിജൻ ഗാഢമാം സമാധിയിൽ.

7
"https://ml.wikisource.org/w/index.php?title=താൾ:ഭക്തിദീപിക.djvu/7&oldid=173869" എന്ന താളിൽനിന്ന് ശേഖരിച്ചത്