താൾ:ഭക്തിദീപിക.djvu/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നെങ്ങജത്രിനേത്രർക്കും മൃഗ്യനാം വിശ്വംഭരൻ?
പാലാഴി ചാരത്തെങ്ങുമ, ല്ലതിൻ നടുക്കെത്താൻ
മേലാർക്കും യഥേച്ഛ, മൊട്ടെത്തിടാമെന്നാൽപ്പോലും
ആയിരം ഫണം വിരിച്ചാടിറ്റും പാമ്പിൽത്തങ്ങും
മായിതൻ പള്ളിക്കുറുപ്പാർക്കുതാൻ ഭഞ്ജിക്കാവൂ?

4


കാമക്രോധാവിഷ്ടനല്ലപ്പുമാൻ, യമാദിയാം
സാമഗ്രി സമ്പാദിച്ചോൻ, സല്ലക്ഷ്യൻ, സൽപ്രസ്ഥാനൻ;
എങ്കിലും വിദ്യാമദം വായ്ക്കകൊണ്ടവന്നല്പം
പങ്കിലും ഹൃൽകന്നരം, മാത്സര്യമോഹഗ്രസ്തം
ഓർത്തുപോമസ്സാധു: "എൻ സ്വാമിക്കിശ്രമം വേണ്ടാ-
ദ്ദൈത്യൻതൻ സദസ്സിൽ ഞാനന്നൊരാളിരിക്കുകിൽ
കേവലം ശിശുപ്രായൻ പ്രഹ്ലാദന്നാകുന്നതോ
ദേവൻതൻ പാരമ്യത്തെ വാദത്താൽ സ്ഥാപിക്കുവാൻ?
ആകട്ടെ, ഞാനിച്ചര്യയ്ക്കപ്പുറം നാട്ടിൽച്ചെന്നു
ലോകത്തിൽ തമസ്തോമം ധ്വംസിക്കാമെൻ സൂക്തിയാൽ"
നോക്കുന്നുണ്ടധോക്ഷജൻ നൂഅമജ്ജല്പാകനെ-
പ്പാൽക്കടൽത്തിരക്കോൾ തൻ പുഞ്ചിരിച്ചാർത്താലേറ്റി

5


ഓർക്കുമദ്വിജൻ വീണ്ടും. "അന്നൃസിംഹമെൻ മുന്നിൽ
വായ്ക്കിൽ ഞാൻ വാങ്ങും വാദിവാരണദ്ധ്വംസം വരം;
സ്വച്ഛന്ദം പിന്നെച്ചെന്നെൻ മേധതൻ ബലത്തിനാൽ
ദിഗ്ജയം ചെയ്യും; വിദ്വച്ചക്രവർത്തിയായ്ത്തീരും;
വാരൊളിപ്പുത്തൻപുകൾപ്പട്ടിനാൽപ്പുതപ്പിക്കും

"https://ml.wikisource.org/w/index.php?title=താൾ:ഭക്തിദീപിക.djvu/6&oldid=173868" എന്ന താളിൽനിന്ന് ശേഖരിച്ചത്