താൾ:ഭക്തിദീപിക.djvu/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
50


 ഹന്ത! നിൻതീണ്ടാളാരെൻ ബ്രഹ്മോണ്ഡോദരത്തിങ്കൽ?
സന്തതം പരസ്പരാകർഷണം സാധാരണം.
എങ്കരം നിർമ്മിച്ചതാണിച്ചരാചരവ്യൂഹ,-
മെൻഗൃഹം പാർത്താലിവയ്ക്കേതിന്നുമന്തർഭാഗം;
എൻകൈയുമെൻഗേഹവും തദ്ദ്വാരാ ഞാനും-തീണ്ടു-
മെങ്കിലെൻ സൃഷ്ടിക്കുമുണ്ടു തീണ്ടൽ; ഇല്ലതില്ലെങ്കിൽ.
എന്നെത്തന്നുള്ളം വിട്ടുതള്ളുവോൻ: വെളിക്കു ഞാൻ
നിന്നീടാൻ ചുറ്റും ഹിംസക്കൽക്കോട്ട കെട്ടുന്നവൻ;
താൻ ദുഷ്ടൻ സഗർഭ്യരെ'ദ്ദുഷ്ട'രെന്നാക്രോശിപ്പൂ,
ഭ്രാന്തുള്ളോൻ മറ്റുള്ളോരെ ഭ്രാന്തരെന്നോതും പോലെ,
വൃത്തവും ഗ്രാഹ്യത്യാജഭേദത്തെക്കല്പിപ്പീല;
സദ്വൃത്തൻ സമാരാദ്ധ്യൻ; ദുർവൃത്തനുദ്ധർത്തവ്യൻ

51ഞാനാരെന്നറിഞ്ഞുവോ നീ നന്നായ്? ഭൂദേവിയെൻ
ചേണാളും പുരന്ധ്രിയാൾ; മർത്ത്യരെന്നപത്യങ്ങൾ;
പിച്ചെനിക്കില്ലെൻ തലയ്ക്കാരുമേ തണ്ണീരാടാൻ;
കൊച്ചുപെൺകുഞ്ഞല്ല ഞാൻ പണ്ടത്താൽമെയ് മൂടുവാൻ;
ധൂപത്തിൻ ദൂമത്തിലെൻ നേത്രങ്ങൾ മങ്ങുന്നീല;
ദീപത്താൽ പ്രദീപ്തിയമ്മാർത്താണ്ഡചന്ദ്രർക്കില്ല.
ചക്രമില്ലാത്തോനല്ല പാദോപഹാരം പറ്റാൻ;
കുക്ഷിതീക്ഷിത്ത,ല്ലംഘ്രികൂപ്പാഞ്ഞാൽക്കോപിക്കുവാൻ:
ഊട്ടീടേണ്ടെന്നെസ്സുധാജന്മഭൂവാമെൻ ഗൃഹം;
വാഴ്ത്തേണ്ട രണ്ടായിരം നാവുള്ളോരെൻ തല്പവും.
വാർദ്ധൂഷ്യം കൊതിച്ചുകൊ,ണ്ടർച്ചനം നിക്ഷേപിക്കും
സ്വാർത്ഥത്തിൻ പേരേടീല്ലെൻ വ്യാപാരക്കണക്കിങ്കൽ.

"https://ml.wikisource.org/w/index.php?title=താൾ:ഭക്തിദീപിക.djvu/28&oldid=173855" എന്ന താളിൽനിന്ന് ശേഖരിച്ചത്