Jump to content

താൾ:ഭക്തിദീപിക.djvu/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭക്തിതൻ പാരമ്യത്തെപ്പാരിതിൽ പ്രതിഷ്ഠിച്ചു;
മുക്തിതന്നദ്ധ്വാവാർക്കും ഗമ്യമെന്നുൽഘോഷിച്ചു.
അക്കാഴ്ച കണ്ടൊന്നാദ്യമത്ഭുതപ്പെട്ടേൻ ഞാ,ന-
ദ്ദുഷ്കൃതം ഹർഷാശ്രുവാൽ ക്ഷാളിച്ചേൻ പിറ്റേക്ഷണം

46


 തമ്പുരാനയ്യോ! ഞങ്ങൾ തീണ്ടാളായ്നിനച്ചോന്റെ
സമ്പർക്കം പരിത്യാജമായതി,ല്ലതും പോരാ;
ഹാ! കനിഞ്ഞത്രയ്ക്കുമേൽത്താഴുവാൻ തോന്നീ നേടാൻ
വൈകുണ്ഠാലങ്കാരാർഹമാകുമാമഹാരത്നം!
അങ്ങയാൽ ദത്താലംബരായിടും ഭക്തശ്രേഷ്ഠ-
രങ്ങേബ്ഭൂനതാങ്ഗിയാലാകൃഷ്ടരാകുന്നീല,
മായയാൽ മോഹിപ്പീല; അക്ഷ്മിയാൽ മദിപ്പീല;
പോയി പോയെന്നേയ്ക്കുമായ് നീഡംവിട്ടപക്ഷികൾ
അപുനഃപാതസ്പർശമവർതൻ സമുൽക്കർഷ-
മപുനർന്നിദ്രാഗന്ധ,മവർതൻ പ്രജാഗരം;
ആത്തരം പദത്തിങ്കലല്ലയോ ചേർത്തൂ ഭവാൻ
ചാത്തനെ? ബ്ഭവദ്ദയാദേവിക്കെന്നാരാധനം!

47


 രൂപഹീനനാമങ്ങേയ്ക്കോരോ മെയ് കല്പിക്കുന്നു;
നാമഹീനനാമങ്ങേയ്ക്കോരോ പേർ കുറിക്കുന്നു;
സർവ്വവ്യാപിയാമങ്ങേയ്ക്കാലയൽ നിർമ്മിക്കുന്നു;
സർവാന്തഃസ്ഥാനമങ്ങേ സ്വാഭീഷ്ടം കേൾപ്പിക്കുന്നു;
ചിത്താതീതനാമങ്ങേച്ചിത്തത്താൽ ധ്യാനിക്കുന്നു;
ബുദ്ധ്യതീതനാമങ്ങേബ്‌ബുദ്ധിയാൽത്തിരക്കുന്നു;
അബ്ധിശായിയെക്കുംഭവാരിയാൽ നിരാട്ടുന്നു;
ശബ്ദകാണ്ഡാലക്ഷ്യനെ സ്തോത്രത്താൽപ്പുകഴ്ത്തുന്നു;

"https://ml.wikisource.org/w/index.php?title=താൾ:ഭക്തിദീപിക.djvu/26&oldid=173853" എന്ന താളിൽനിന്ന് ശേഖരിച്ചത്