താൾ:ഭക്തിദീപിക.djvu/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശ്രീഹരേ! ന്‌റുപഞ്ചാസ്യവിഗ്രഹം, സത്യം, ജഗ-
ന്മോഹനം, മുനിധ്യേയം പ്രഹ്ലാദപ്രിയങ്കരം
ശർമ്മമെന്തിതിന്മീതേ?-കാണുന്നുവല്ലോ മുന്നിൽ-
ച്ചർമ്മചക്ഷുസ്സാൽ, വെറും മർത്ത്യകീടമാം ഞാനും!

44


 ഹോമകുണ്ഡാഗ്നിക്കകം തേടിനേൻ ഭവാനെ ഞാ-
നാ മാരുൽസഖൻ ചൊല്ലീ തല്ലൗല്യം ജിഹ്വാഗ്രത്താൽ,
ക്ഷേത്രത്തിനുള്ളിൽച്ചെന്നു നോക്കിനേൻ; ഏതോ ദേവൻ
മാത്രമായതെൻമുന്നിലങ്ങയെദ്ദർശിപ്പിച്ചു;
തിർത്ഥത്തിൽ സ്നാനം ചെയ്തേൻ; ആവതല്ലന്തഃശുദ്ധി
ചേർത്തിടാനെന്നസ്ഥലം കണ്ണീർവാർത്തെന്നോടോതി,
വ്യോമത്തെയുൽഗ്രീവനായ് വീക്ഷിച്ചേൻ; താരങ്ങളെൻ
ഭീമമാം മൗഢ്യം കണ്ടു സാവജ്ഞസ്മിതം തൂകി
പട്ടണംചുറ്റിപ്പാർത്തേൻ; അങ്ങു ഞാൻ കണ്ടേൻ ലോകർ
മറ്റേതോ ഹിരണ്യാഖ്യമൂർത്തിയെബ്ഭജിപ്പതായ്,
പിമ്പു ഞാൻ പോന്നേൻ വിര,ഞ്ഞിക്കാട്ടിൽത്തിരഞ്ഞുകൊ-
ണ്ടെൻ ഭവവ്യാധിക്കന്തമേകേണ്ടും ദിവ്യൗഷധം.

45


 താവകം സാക്ഷാൽക്കാരം ഹന്ത! ഞാനാശിച്ചല്ലോ;
ദേവഗോഷ്ഠിയിൽപ്പാടാൻ ദർദ്ദുരം കൊതിച്ചല്ലോ!
തന്നെ താനറിഞ്ഞിടാനാവാത്തൊരിബ്‌ബാലകൻ
തന്നഹങ്കാരം-ധാർഷ്ട്യം-സ്വാമിയും പൊറുത്തല്ലോ!
അല്ലെങ്കിൽ ഭൃഗുക്കഴൽപ്പാടെഴുംമാറുള്ളങ്ങേ-
ച്ചൊല്ലെഴും കൃപോദ്രേകമാർക്കുതാൻ പുകഴ്ത്താവൂ?
വേട്ടുവക്കിടാത്തനാം ചാത്തനെപ്പോലും ഭവാൻ
കൂട്ടോടേ ഭവല്പുണ്യലോകത്തിൽക്കയറ്റവേ

"https://ml.wikisource.org/w/index.php?title=താൾ:ഭക്തിദീപിക.djvu/25&oldid=173852" എന്ന താളിൽനിന്ന് ശേഖരിച്ചത്