Jump to content

താൾ:ഭക്തിദീപിക.djvu/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തള്ളിയിട്ടോടാൻ പറ്റി"ലെന്നുരച്ചവൻ ചാർത്തീ
വള്ളിയാൽ പിണച്ചോരു വൻവടം കഴുത്തിങ്കൽ.
പണ്ടു തൃത്താലിച്ചാർത്തിൽപ്പാൽക്കടൽപ്പെൺപൈതലാൾ
കണ്ഠത്തിൽ സമർപ്പിച്ച കൽഹാരപ്പൂമലയും
ആ യശോദയാൾ തന്റെ മൺതീറ്റി നിർത്താൻ മെയ്യി-
ലായം പൂണ്ടേച്ചേച്ചിട്ട കർഷിപ്പാനിടും വള്ളി-
ച്ചങ്ങലയ്ക്കൊപ്പം സുഖം ശാർങ്ഗിക്കു നൽകീലേതും
ജീവനാഥയെക്കാളും-പോറ്റിടും തായെക്കാളും-
കേവലം നിഷ്കാമരാം ഭക്തർ താൻ ദേവന്നിഷ്ടം.

36


 അപ്പുറം നൃസിംഹത്തെത്തന്മുന്നിൽച്ചേർത്തുംകൊണ്ടു
വിപ്രനെത്തേടിപ്പോയാൻ ശിഷ്ടനാം വനേചരൻ
പുൽക്കയർത്തുമ്പും മുളങ്കമ്പുമുണ്ടോരോ കൈയി-
ലക്കൊച്ചന്നുണ്ടോ പിന്നെയമ്മൃഗത്തിനെബ്ഭയം?
വള്ളിയാൽ വലിക്കവേ നൊന്തുപോം കഴുത്തെന്നോർ-
ത്തല്ലലാർന്നടുത്തുചെന്നൂതിടും തലോലിടും;
പച്ചിലച്ചാറൊട്ടെന്തോ തേച്ചിടും പിഴിഞ്ഞങ്ങു;
പൃച്ഛിക്കും 'പുല്ലോ നീരോ വേണമോ വഴിക്കെന്നായ്;
"എന്മണിച്ചിങ്ങം പാവ"മെന്നോതും; മുഖം കുനി-
ച്ചുമ്മവച്ചിടും, മാറിൽച്ചേർത്തണച്ചാശ്ലേഷിക്കും;
അമ്മട്ടിൽചെന്നെത്തിനാൻ തൻവിലങ്ങുമായ്ദ്ദാന്തൻ
തന്മുന്നിൽ കൃതാർത്ഥനാമപ്പരാർത്ഥൈകസ്വാർത്ഥൻ.

37


 വെന്നുതാൻ വിളങ്ങുന്നൂ ദൈവത്തിൻ ദയാദൃഷ്ടി,-
യന്നോളം ശ്മശാനമായ്ത്തീർന്നീലാത്തപോവനം.
ദൂരെയൊന്നെന്തോ കാണ്മൂ-ധൂമമ,ല്ലുണക്കാർന്ന
ദാരുവിൻ മൂട,ല്ലാരും നേർന്നൊരാളുരുവല്ല;
അസ്ഥിപഞ്ജരംതന്നെ, നിൽക്കുന്നു പാദങ്ങളിൽ;

"https://ml.wikisource.org/w/index.php?title=താൾ:ഭക്തിദീപിക.djvu/21&oldid=173848" എന്ന താളിൽനിന്ന് ശേഖരിച്ചത്