താൾ:ഭക്തിദീപിക.djvu/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പുരുഷാകാരം പൂണ്ട കാമധേനുവാം; മുഖം
പാരീന്ദ്രചർമ്മത്തിനാൽ ഛന്നമാം കുരങ്ഗമാം
തൻമൃഗാധിപാഭിഖ്യ സാർത്ഥമാക്കുവാനാനാ-
മമ്മട്ടിൽച്ചര്യാഭേദം സ്വീകരിച്ചതസ്സത്ത്വം!

27


 ചൂടില്ലാത്തേജോരാശി, കോളില്ലാപ്പാരാവാര;-
മീടെഴും വിണാറായൊരാഗ്നേയശൈലദ്രവം;
ചാലവേ ശരത്തായ വർഷർത്തു, ശാന്താചാരം
ശീലിച്ച രൗദ്രം; സുധാസത്തായ ഘോരക്ഷ്വേളം
ദീനബാന്ധവൻ, ദയാവിഗ്രഹൻ, സരസ്സിൽ നി-
ന്നാനരെക്കരയ്ക്കേറ്റിപ്പാലിച്ചോനാണാ ഹരി.
അമ്മൃഗേന്ദ്രൻതൻ ദാസദാസൻപോൽ ഗീർവാണേന്ദ്ര-
നപ്പഞ്ചാസ്യൻതൻ സേവാജീവിപോൽ ചതുർമ്മുഖൻ
വിശ്വവും തന്നിൽക്കാട്ടാൻ ദക്ഷനാ വ്യാദീർണ്ണാസ്യ,-
നച്ചിത്രകായപ്രിയൻ ഭൂതേശൻ പശുപതി.
അത്ഭുതം നിരൂപിച്ചാൽ ഹംസാളിസംസേവ്യമാ-
മപ്പുണ്ഡരീകത്തെക്കാൾ മറ്റെന്തുണ്ടാകർക്കശം?

28


 പണ്ടേറ്റം ദുഷ്പ്രാപമാം തദ്രൂ പാമൃതംമേന്മേ-
ലണ്ടർകോൻ നുകർന്നാനന്നായിരം നേത്രത്താലും,
താഴെത്തൻപൂങ്കാവുതാൻ വീണതക്കാടെന്നോർത്
തായിരം ദണ്ഡങ്ങളാലാകർഷിക്കുവോൻ പോലെ.
ദിവ്യസ്ത്രീഗണങ്ങൾ തൻ നീണ്ട മാൻകണ്ണെല്ലാമ-
ന്നവ്യമാം ന്‌റുസിംഹത്തിൻ മേനിയിൽ തുള്ളിച്ചാടീ,
തൻപിതാമഹപ്രിയൻ സ്വാമിയെദ്ദർശിക്കുവാൻ
വെമ്പിടും ബലിക്കേകീ സൂത്രാമാവർദ്ധാസനം.

"https://ml.wikisource.org/w/index.php?title=താൾ:ഭക്തിദീപിക.djvu/17&oldid=173843" എന്ന താളിൽനിന്ന് ശേഖരിച്ചത്