Jump to content

താൾ:ഭക്തിദീപിക.djvu/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നൈർഘൃണ്യവാനോ താനെ,ന്നാത്മശോധനം ചെയ്തും
പാർഷദർ ധരിക്കാതെ, പത്മയോടുരയ്ക്കാതെ,
പെട്ടെന്നു വേടച്ചെക്കൻതന്മുന്നിൽക്കുതിച്ചെത്തീ
ശിഷ്ടർതൻ ചിന്താരത്നം, ചിൽപുമാൻ, ജഗൽപതി.

25


ആവതും തന്നാതിഥ്യമാചരിക്കുവാൻ വേഗ-
മാ വനം സന്നദ്ധമായ് ഹസ്തസ്ഥസർവ്വദ്രവ്യം.
സത്വരം പ്രയാണത്തിൻസാദത്തെശ്ശമിപ്പിച്ചു
ഭക്തിമന്ഥരൻ, വായു, സാമോദൻ ബാഷ്പാപ്ലുതൻ.
പാതയിൽപ്പരത്തിനാൾ പച്ചപ്പുൽപ്പൂമ്പട്ടാട
പാദത്തെത്തിരുമ്മുവോൾ, സാധ്വിയാ ധാത്രീദേവി.
ഗോക്കൾതന്നകിട്ടിൽനിന്നെങ്ങുമേ ദുഗ്ദ്ധം പാഞ്ഞു;
ഗോവിന്ദൻ ചെല്ലുന്നേടമൊക്കെയും ദുഗ്ദ്ധേദധി,
തേനിൽനീരാടി,ത്തളിർപട്ടുടു,ത്തോരോതരം
മേനിയിൽപ്പുത്തന്മലർപ്പൊന്മണിപ്പണ്ടം ചാർത്തി,
നല്ലൊരമ്മഹം കണ്ടാർ നിർന്നിമേഷമാം കണ്ണാൽ
വല്ലരീവധുക്കളും വൃക്ഷപൂരുഷൻമാരും.

26


തന്മുന്നിൽക്കണ്ടാൻ സാധു താനത്തേവരെത്തേടു-
മമ്മഹാമൃഗത്തെ-ത്തന്നാകാംക്ഷാസർവസ്വത്തെ,
കണകുളുർത്താസ്യം നനഞ്ഞശ്രുവാൽ, രോമോൽഗമം
തിങ്ങിമെയ്യെങ്ങും, മനം മത്താടിയന്നായാടി
ആദ്യത്തെപ്പകയ്പുവിട്ടപ്പുറം വീണ്ടും നോക്കി-
യാദ്യനാമദ്ദേവനെ;ത്തദ്രൂപം സൗമ്യാൽസൗമ്യം.
വൃത്തക്കൺചെന്തീപ്പൊരിച്ചിന്തലി,ല്ലലർച്ചയി,-
ല്ലുദ്ധതച്ചാഞ്ചാട്ടമി,ല്ലുഗ്രാസ്യപ്പിളർപ്പില്ല;

"https://ml.wikisource.org/w/index.php?title=താൾ:ഭക്തിദീപിക.djvu/16&oldid=173842" എന്ന താളിൽനിന്ന് ശേഖരിച്ചത്