താൾ:ഭക്തിദീപിക.djvu/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വീരുത്തു പൈന്തേനൊലിപ്പൂമാരികോരിത്തൂകു;
മാറു വെൺനുരക്കുളിർത്തുമുക്താഹാരം ചാർത്തും;
വണ്ടിനും മുരൾച്ചയാൽ വായ്പെഴും ജയം കുറു;-
മണ്ഡജം പാറിപ്പറ,ന്നാശ്വസിക്കുവാൻ ചൊല്ലും;
മാ,നിടംപെടും കണ്ണാൽ നോക്കിടും; - സമസ്തമ-
ക്കാനനം സജംഗമസ്ഥാവരം കാരുണ്യാർദ്രം;

23


ഹന്ത! നാളിമ്മട്ടൊട്ടുപോകെത്തത്തപസ്സിൻചൂ-
ടന്തരാത്മാവിൽത്തട്ടീ; കാര്യത്തിൻ മട്ടും മാറീ;
ഷഡ്വർഗ്ഗസിന്ധുക്കളില്ലങ്ങതിൻ ശാന്തിക്കൊന്നും;
പെട്ടുപോയ് ഹുതാശനക്കൂട്ടിലന്നൃപഞ്ചാസ്യം
അപ്പൊഴായിടാമങ്ങേയ്ക്കാഗാരനീരിൻ സ്വാദും,
തല്പത്തിൻ കുളുർമ്മയും, വാമമാം കണ്ണിൻ കെല്പും,
വാഹത്തിൻ പക്ഷങ്ങൾ തൻവീശലിൻ ചേലും കാണ്മാൻ
ശ്രീഹരേ! തരംവന്നതെന്നു ഞാൻ നിനയ്ക്കുന്നേൻ
പൊള്ളിപ്പോം പൂമേനി, യെൻ തമ്പുരാനിനിത്തുല്യ-
മുള്ളിലും വെളിക്കുമായ് മിന്നിയേ ശരിപ്പെടൂ
ചാലവേ ഭവാൻ മാറിൽ ചാർത്തുവാനരണ്യപ്പൂ-
മാലയൊന്നതാ കോർപ്പൂ മാൺപെഴും മഹീദേവി

24


ഒറ്റക്കൈ പൊക്കിൾപ്പൊയ്കപ്പൊൽത്തണ്ടാർ വാടായ്‌വാനും
മറ്റേക്കൈ മഞ്ഞത്തളിർപ്പട്ടാട് കത്തായ്വാനും
പിന്നെയൊന്നാഴിപ്പെണ്ണിൻ പൂമേനി പൊള്ളായ്‌വാനു-
മിന്നിയൊന്നണിക്കതിർക്കൗസ്തുഭംപൊട്ടായ്‌വാനും;
ഇമ്മട്ടിൽ ഭുജം നാലും വ്യാപരിപ്പിച്ചും മർത്ത്യ-
സിംഹത്തിൻ പുരാണോക്തമായിടും രൂപം പുണ്ടും,
മേൽക്കുമേൽ സുഷുപ്തിയെക്ഷർഹിച്ചും, സ്വഭക്തരിൽ

"https://ml.wikisource.org/w/index.php?title=താൾ:ഭക്തിദീപിക.djvu/15&oldid=173841" എന്ന താളിൽനിന്ന് ശേഖരിച്ചത്