താൾ:ഭക്തിദീപിക.djvu/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഞാനും തൽസാക്ഷാൽകാരമാശിപ്പൂ;നിനക്കാമോ
ദീനനാമെനിക്കേകാനാവില,ങ്ങാവില്ലല്ലോ."

18ആ വാക്യം സാങ്ഗോപാങ്ഗമർത്ഥചിന്തനംചെയ്‌വാ-
നാവാത്തോനാണെന്നാലുമായുവാവല്പപ്രജ്ഞൻ
സേവ്യമാമതിൻസാരം സേവിച്ചാൻ ഹൃത്താലേതോ
പൂർവ്വജന്മോപാത്തമാം പുണ്യത്തിൻ ബലത്തിനാൽ.
കാൽമുതൽക്കഴുത്തോളം തന്നെപ്പോലൊരാൾ; ബാക്കി-
യാമുകൾഭാഗം മാത്രം കോളരിക്കൊപ്പംമൃഗം;
അമ്മട്ടിൽക്കാണാ,ക്കേൾക്കാ,സ്സത്വമൊന്നത്യാശ്ചാര്യ-
മുണ്മയാ, യൂക്കാ, യൂഴിക്കുന്നമാ, യുണർച്ചയായ്,
ഉണ്ടെന്ന തദ്വാക്യാംശം വീണു ചെന്നവന്നുള്ളിൽ
കൊണ്ടലിൽ തുപ്പൽത്തുള്ളി മുത്തുച്ചിപ്പിയിൽപ്പോലെ.
കോൾമയിർകൊണ്ടു മേനി നായാടി,ക്കമ്പിൻക്കൂട്ട-
മാമൃഗത്തിന്മേൽപ്പായാനായംപൂണ്ടെഴുംപോലെ.

19മങ്ങലേറ്റോതീ വേടൻ "ഉണ്മയേ ചൊല്ലൂ നല്ലോർ;
എങ്ങെഴാമീയാളുടൽക്കോളരിത്തലജ്ജന്തു?
തൂമഞ്ഞാം പുതപ്പണിഞ്ഞുച്ചിയാൽ മാനം തൊടും
മാമലപ്പരപ്പൊന്നുണ്ടെങ്ങോ വടക്കറ്റം;
വൻപെഴും ചിങ്ങത്താൻമാർ വാഴ്വതങ്ങല്ലാതില്ലെ-
ന്നെൻപഴംകിടാത്തന്മാരോതി ഞാനറിഞ്ഞവൻ.
മാൺപുറ്റൊരിക്കാനത്തിൽത്തമ്പുരാൻതിരഞ്ഞീടു
മാൺപിള്ളശ്ശിങ്കം മറ്റൊന്നായിടാ, മടുത്താവാം -
എങ്ങുമേ വായ്പോന്നെന്നു മാത്രമല്ലങ്ങോതുന്നു
ണ്ടെൻകണക്കേതോ പൈതലെന്നാളോ കണ്ടോന്നെന്നും;
നൂനം ചെന്നാരായുവാൻ ഞാനുമാവിലങ്ങിനെ;
ക്കാണുവാൻ; പിടിക്കുവാൻ, കാഴ്ചയായ്‌വെച്ചേ നില്പൻ.

"https://ml.wikisource.org/w/index.php?title=താൾ:ഭക്തിദീപിക.djvu/13&oldid=173839" എന്ന താളിൽനിന്ന് ശേഖരിച്ചത്