Jump to content

താൾ:ഭക്തിദീപിക.djvu/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഞാനിവൻ നൽകും വരം വാങ്ങുവാൻ വന്നോനല്ല;
മാനത്തിൽപ്പരുന്തിന്നു മാക്രിയോ മാർഗ്ഗം കാട്ടാൻ!"
അപ്പുമാനിമ്മട്ടോർത്താസ്സാധുവാമഭ്യാഗത-
ന്നല്പഹാസമാമർഘ്യമാദ്യമായ്സ്സമ്മാനിച്ചാൻ.

16



ഓതിനാൻ പിന്നെ, "ച്ചാത്ത! നിന്നെക്കൊണ്ടെൻ കാമിതം
ബോധിപ്പാൻപോലും മേല; സാധിക്ക പിന്നീടല്ലീ?
ഹാ! കിടപ്പവൻ ഞാനെൻ ലാക്കിൽനിന്നകന്നെങ്ങോ?
നീ കടന്നിടയ്ക്കിതിൽച്ചാടിയാലെന്തോഫലം?
കേവലം വനേചരൻ ബാലൻ നീ മൃഗപ്രായൻ;
ദ്യോവിനെപ്പൊക്കാനാമോ പാതാളം കുതിക്കുകിൽ?
അത്രമേൽത്താണുള്ളതാണാശയെന്നിരുന്നാൽ ഞാ-
നിത്തരം കൊടുത്തപം രാപ്പകൽ ചെയ്യേണമോ?
നീ നടന്നുപോ നിന്റെ കൈനില;യ്ക്കിക്കാര്യത്തിൽ
സ്ഥാനത്തെ സ്പർശിക്കുവോന്നല്ല നിൻ സദുദ്ദേശ്യം!
നന്മ ചെയ്തിടാമല്ലോ വേറെയും; പാവപ്പെട്ട
നിന്മച്ചിക്കൃപപ്പെണ്ണിന്നെൻകണ്ണീർ,ശുദ്ധാത്മാവേ!
                 

17



തെറ്റിപ്പോയ് നിനക്കൂഹമെന്നു ഞാൻ കഥിപ്പീല;
മുറ്റുമെൻ മൃഗദ്രവ്യം ഭ്രാതാവേ! മൃഗംതന്നെ.
ഉണ്മയിൽച്ചൊല്‌വൂ കണ്ടോർ "കാൽമുതൽക്കഴുത്തോള-
മമ്മൃഗം നരാകാരമപ്പുറം സിംഹാകാരം.
ആദിതൊട്ടസ്സത്ത്വത്തെത്തേടുന്നുണ്ടിന്നും നാലു -
വേദാഖ്യകോലും വിശ്വകദ്രുക്കൾ വിനിദ്രങ്ങൾ.
ആ ന്രുസിംഹംതൻ സത്യം സുന്ദരം ശിവം സച്ചി-
ദാനന്ദം സനാതനം ശാന്തിദം സർവാന്തഃസ്ഥം.
പണ്ടെങ്ങാണ്ടൊരിക്കൽത്തൻ മുന്നിലമ്മൃഗത്തിനെ-
ക്കണ്ടാൽപോൽ പ്രഹ്ലാദനാം ബാലകൻ മഹാഭാഗൻ.

"https://ml.wikisource.org/w/index.php?title=താൾ:ഭക്തിദീപിക.djvu/12&oldid=173838" എന്ന താളിൽനിന്ന് ശേഖരിച്ചത്