താൾ:പ്രഹ്ലാദചരിതം.djvu/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

14

പ്രഹ്‌ലാദചരിതം

അംഭോജനാഭ! നമസ്തേ നമോഽസ്തു തേ.
അമലഫണിവരശയന! വിമല! കമലാപതേ!
അച്യുതാനന്ത! നമസ്തേ നമോഽസ്തു തേ.
ശശിവിശദമൃദുഹസിത! സരസിജഗദാധനു-
ശ്ശംഖചക്രാങ്കിൻ! നമസ്തേ നമോഽസ്തു തേ.
അടിയനുടെ ജനകനുടെ കുടിലചരിതം ഭവാ-
നാശു സഹിച്ചു ശമിച്ചരുളണമേ.
തവചരണസരസിരുഹയുഗമടിയനാശ്രയം
ചാപബാണങ്ങളെസ്സംഹരിക്കേണമേ.
തിരുമനസി കനിവിനൊടു വിരവൊടു തുണയ്ക്കു മാം;
തീർത്ഥപാദാംഭോജ! വിഷ്ണോ! നമോഽസ്തു തേ
കരചരണഹൃദയകൃതമഖിലമപി കർമ്മവും
കാരുണ്യമൂർത്തേ! ഭവൽപ്രീതയേഽസ്തു മേ.
ശരണമയി ചരണമയി ശമലഹര! ശാശ്വത!
ശങ്ഖാസിപാണേ! നമസ്തേ നമോഽസ്തു തേ.
ഇനിയുമൊരു ജനനിയുടെ ജഠരകുഹരത്തിൽ വീ
ണിങ്ങനേ ദുഃഖിപ്പതിനുള്ള സംഗതി
വരികിലതു വിഷമ,മിതു മതിമതി നമുക്കഹോ;
വൈകുണ്ഠവാസ! കടാക്ഷിച്ചുകൊൾക മാം.
കനകമണിരജതജനഭവനവനിതാദിയിൽ
കാമം വരുത്താതെ കാത്തുകൊൾകാശു മാം
തവ ചരണപരിചരണകരചരണദാസനായ്-
ത്തന്നേ വസിപ്പിച്ചുകൊള്ളേണമേ ഭവാൻ
നതമനുജസുരനകരവിനയഹര! നാഥ! ഹേ!
നാരസിംഹാകൃതേ! വിഷ്ണോ! നമോഽസ്തു തേ"
നളിനഭവഭവനമിത! ശമിതപരിതാപ! ഹേ
നാരസിംഹാകൃതേ! വിഷ്ണോ! നമോഽസ്തു തെ"
സരസമിതി നുതിവചനമഖിലമപി കേട്ടുടൻ
സന്തുഷ്ടമാനസൻ സർവ്വേശ്വരൻ പരൻ
ക്രമസുമുഖഘടനപടു പടുതരകടാക്ഷവാൻ
ക്രോധം കളഞ്ഞു തെളിഞ്ഞിരുന്നീടിനാൻ.

"https://ml.wikisource.org/w/index.php?title=താൾ:പ്രഹ്ലാദചരിതം.djvu/18&oldid=173825" എന്ന താളിൽനിന്ന് ശേഖരിച്ചത്