താൾ:പ്രഹ്ലാദചരിതം.djvu/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


15
ഹംസപ്പാട്ടു്.

വരമഖിലമുടനവനു വിരവിനൊടു നൽകിനാൻ
വാഞ്ഛയില്ലെങ്കിലും വാസുദേവൻ പരൻ
അഖിലസുരമുനികളുടെ ഭയമപി കളഞ്ഞുകൊ-
ണ്ടാസ്ഥാവിശേഷാലനുഗ്രഹം നൽകിനാൻ.
പ്രചുരതരസുകൃതിജനമണിമകുടഭൂതനാം
പ്രഹ്ലാദനെപ്പുണർന്നാദരാലച്യുതൻ
അഖിലസുരമുനിമനുജസുഖമിഹ വരുത്തിനാ;-
നജ്ഞസാ ദേവൻ മറഞ്ഞരുളീടിനാൻ.
 ഇതി സരസമതിമധുരമജിതചരിതാമൃത-
മിച്ഛയാ നിത്യം ശ്രവിക്കുന്ന മാനുഷൻ
വിഗതബഹുദുരിതചയനതിവിശദപാർവനം
വിഷ്ണുലോകത്തെ പ്രവേശിക്കുമഞ്ജസാ.
പറകയുമിതനുദിവസമോർക്കയും ചെയ്കിലോ
പാപക്ഷയം നൃണാം മംഗലം മംഗലം.

പ്രഹ്‌ലാദചരിതം ഹംസപ്പാട്ടു സമാപ്തം


_____


ശുഭം ഭൂയാൽ.
"https://ml.wikisource.org/w/index.php?title=താൾ:പ്രഹ്ലാദചരിതം.djvu/19&oldid=173826" എന്ന താളിൽനിന്ന് ശേഖരിച്ചത്