താൾ:പ്രഹ്ലാദചരിതം.djvu/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ തെറ്റുതിരുത്തൽ വായനയിൽ പിഴവ് കാണാനായി

 പ്രകടകടുരഭസമൊടു ഗുരുതരഭയംകരൻ
പ്രാഭവത്തോടേ വസിക്കും ദശാന്തരേ
പെരുകിനൊരു തനുവുടയ ഹരിയുടെ സമീപത്തു
പേടിച്ചൊരുത്തനും ചെന്നുകൂടായ്കയാൽ
സരസിരുഹഭവനുമഥ ഭവനുമമരേശനും
സൎവവൃന്ദാകരന്മാരും വിചാരിച്ചു
പ്രചുരതരവിനയഗുണമുടയൊരു കുമാരനാം
പ്രഹ്ലാദനെപ്പറഞ്ഞങ്ങയച്ചീടിനാർ.
പ്രശമനിധി ഹരിചരണശരണനതിധൈൎയ്യവാൻ
പ്രഹ്ലാദനന്തികേ ചെന്നു വണങ്ങിനാൻ.
മുഹുരപി ച തൊഴുതു നരഹരിയെ വിരവോടവൻ
മൂന്നു പ്രദക്ഷിണം വച്ചു പതുക്കവേ
ദിനകരനു സദൃശരുചിയുടയ ദിതിജാരിക്കു
ദീൎഖമാംവണ്ണം നമസ്ക്കരിച്ചീടിനാൻ.
അതുപൊഴുതു മനുജഹരി മുദിതമതിയാകയാ-
ലാസ്ഥയാ കൈക്കൊണ്ടനുഗ്രഹിച്ചീടിനാൻ.
പരുഷതരദനുജവരരുധിരകണശോഭമാം
പാണിദ്വയംകൊണ്ടെടുത്തു നിൎത്തീടിനാൻ.
 പ്രമദഭരതരളമതി പുളകിതകളേബരൻ
പ്രഹ്ലാദബാലൻ സ്തുതിച്ചു തുടങ്ങിനാൻ.
"ജയ വരദ! മുരമഥന! ജയ ജയ ജഗൽപതേ!
ജംഗമസ്ഥാവരാകാര! നാരായണ!
വിജയജയവിനയകര! വിഹഗപതിവാഹന!
വിശ്വേശ! വിഷ്ണോ! നമസ്തേ നമോഽസ്തു തേ.
നിരതിശയഗുണനിലയ! നിരുപമകൃപാനിധേ!
നിശ്ശേഷബന്ധോ! നമസ്തേ നമോഽസ്തു തേ.
മധുമഥന! വിധുനയന! മധുരഗുണവാരിധേ!
മാധവ! ശ്രീമൻ! നമസ്തേ നമോഽസ്തു തേ
നളിനദലനയന! ജയ നരകകുലനാശന!
നാനാവതാര! നമസ്തേ നമോഽസ്തു തേ.
ചരണതലപതിതജനശരണ! കരുണാനിധേ!
ചാരുശ്രീമൂൎത്തേ! നമസ്തേ നമോഽസ്തു തേ.
അജിത! ജയ ഗജവരദ! ജയജയ ജനാൎദ്ദന!

"https://ml.wikisource.org/w/index.php?title=താൾ:പ്രഹ്ലാദചരിതം.djvu/17&oldid=173824" എന്ന താളിൽനിന്ന് ശേഖരിച്ചത്