Jump to content

താൾ:പ്രഹ്ലാദചരിതം.djvu/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കെട്ടി വരിഞ്ഞൊരു ദിക്കിലാക്കീടുവിൻ."
പരിചൊടിതി ദനുജകുലപതിയുടെ മതംകേട്ടു
പാശങ്ങൾ കൊണ്ടുവന്നാശൂ കെട്ടീടിനാർ.
 ഗുരുവിനുടെ ഭവനമതിലൊരു ദിശി കുമാരനെ -
ഗ് ഗ്രൂഢമാംവണ്ണം പിടിച്ചു ബന്ധിച്ചുടൻ
അസുരജനമഖിലമഥ സുഖമൊടു ഗമിച്ചപ്പൊ--
ളാനന്ദശാലിയാം പ്രഹ്ലാദനും തദാ
ഗുരുഭവനസവിധഭൂവി ഗുരുതരസുഖംപൂണ്ടു
ഗൂഢനായ് മേവുന്ന വിഷ്ണുഭക്തോത്തമൻ
അസുരകുലശിശുനികരമരികിലഥ ചേർത്തുകൊ-
ണ്ടദ്ധ്യാത്മബോധമവർക്കു നൽകീടിനാർ.
"വരികരികിലിഹ സകലദനുജകുലബാലരേ!
വൈകുണ്ഠദേവനെസ്സേവചെയ്തീടുവിൻ.
അഖിലജനഹൃദയമതിലനിശമുളവായവ-
നാനന്ദമൂർത്തി മഹാവിഷ്ണു മാധവൻ.
അചരചരഭുവനമിദമഖിലമുളവായതു-
മത്യന്തപുഷ്ട്യാ വിളങ്ങി മേവുന്നതും
വിരവിനൊടു പുനരപി ച വിലയമിയലുന്നതും
വിഷ്ണുദേവന്റേ വിലാസമെന്നോർക്കെടോ.
കനിവിനൊടു കമലയുടെ രമണനെ നിനച്ചുടൻ
കൈവണങ്ങീടുന്ന ദേഹികൾക്കഞ്ജസാ
സകലകുലധനവിഭവമഖിലമുളവാമെടോ;
സാരമാം മോക്ഷവും സംഭവിക്കും ദൃഢം.
വിഹഗമൃഗസുരമനുജദനുജഭുജഗാദിയാം
വിശ്വപ്രപഞ്ചങ്ങൾ വിഷ്ണുദേവൻ പരൻ.
നിഖിലപതി നിഗമനിധി നിരവധി നിരഞ്ജനൻ
നിഷ്കളങ്കൻ നിർമ്മലൻ നിത്യൻ നിരാമയൻ
അജനമരനജിതനവനജഗിരിശസേവിത,-
നാനന്ദസുന്ദരബ്രഹ്മം സനാതനൻ.
അവനുടയ ചരണതഭവനമതിപാവന-
മാധിയും വ്യാധിയും വേർപെടുത്തീടുവാൻ.
മധുമഥനപദകമലഭജനസുഖമെന്നിയേ
മറ്റെന്തു സൌഖ്യം മനോമോദസാധനം?

"https://ml.wikisource.org/w/index.php?title=താൾ:പ്രഹ്ലാദചരിതം.djvu/12&oldid=173819" എന്ന താളിൽനിന്ന് ശേഖരിച്ചത്