താൾ:പ്രപഞ്ചവും മനുഷ്യനും.djvu/359

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഏംഗൽസ് ചൂണ്ടിക്കാണിച്ചതുപോലെ, 'അനിവാര്യതയും യാദൃശ്ചികതയും തമ്മിലുള്ള ആന്തരികബന്ധ'ത്തെക്കുറിച്ച് കൂടുതൽ വ്യക്തവും വിശദവുമായ ഒരു ചിത്രം അവതരിപ്പിക്കുകയാണ് അത് ചെയ്തിട്ടുള്ളത്.

പ്രോട്ടീൻ ഘടനയിലും ഉല്പരിണാമങ്ങളിലുമെല്ലാം യാദൃശ്ചികത വഹിക്കുന്ന സുപ്രധാന പങ്കാണ് മൊണാദിന്റെ തുരുപ്പു ശീട്ട്. പക്ഷെ, ഇത് ചിത്രത്തിന്റെ ഒരു വശം മാത്രമാണ്. യാദൃശ്ചികതയ്ക്ക് ഇങ്ങനെ പ്രവർത്തിക്കാൻ കഴിയുന്നത് മാറ്റമില്ലാത്ത അനിവാര്യതയുടെ ഒരു പശ്ചാത്തലം ഒരടിത്തറ നിലനിൽക്കുന്നതുകൊണ്ടാണ്. അതായത്, D.N.A.യുടെയും അതുല്പാദിപ്പിക്കുന്ന പ്രോട്ടീനുകളുടെയും ഘടന യാതൊരു മാറ്റത്തിനും വിധേയമാകാതെ ഓരോ ജീവിയിലും തലമുറതോറും കോടിക്കണക്കിന് വർഷങ്ങളിലൂടെ പകർത്തപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന വസ്തുതയാണ് ജീവിലോകത്തിന്റെ കെട്ടുറപ്പിനും നിലനിൽപ്പിനും ആധാരമായിട്ടുള്ളത്. കഴിഞ്ഞ പത്തുലക്ഷം വർഷങ്ങളായി മനുഷ്യജാതിയുടെ ജീവശാസ്ത്രപരമായ സ്വഭാവങ്ങൾ കാര്യമായ യാതൊരു മാറ്റത്തിനും വിധേയമാകാതെ നിലനിൽക്കുകയാണ്. മറ്റു പല ജീവജാതികളും കോടിക്കണക്കിന് വർഷങ്ങളായിട്ട് കാര്യമായ മാറ്റമൊന്നും കൂടാതെ നിലനിന്നുപോരുന്നുണ്ട്. ഇതിനെല്ലാം കാരണം, ജീവികളിൽ പ്രവർത്തിക്കുന്ന അതിശക്തവും വിപുലവുമായ അനിവാര്യതാ നിയമമാണ്. ഇങ്ങനെ ശക്തമായ ഒരനിവാര്യതാനിയമം ജീവിലോകത്തിൽ പ്രവർത്തിച്ചില്ലായിരുന്നെങ്കിൽ ഭൂമിയിൽ ജീവിലോകം ഉടലെടുക്കുകയോ നിലനിൽക്കുകയോ ചെയ്യില്ലായിരുന്നു. ഈ അനിവാര്യതാനിയമത്തെ അവഗണിച്ചുകൊണ്ടുള്ള ഏതൊരു വ്യാഖ്യാനവും ജീവിലോകത്തെക്കുറിച്ച് മനസ്സിലാക്കാൻ നമ്മെ സഹായിക്കുകയില്ല.

ഇങ്ങനെ ഒരനിവാര്യത നിലനിന്നിരുന്നില്ലെങ്കിൽ യാദൃശ്ചികത തികച്ചും അപ്രസക്തവും അസംബന്ധവുമായി തീരുമായിരുന്നു. അഥവാ, അത് യാദൃശ്ചികതയായി കണക്കാക്കപ്പെടുക പോലുമില്ല. മാത്രമല്ല യാദൃശ്ചികമായി ഉണ്ടാകുന്ന മാറ്റം വീണ്ടും അനിവാര്യതയായി നിലനിർത്തപ്പെടുന്നതുകൊണ്ടാണ് അതിന് പ്രാധാന്യം ലഭിക്കുന്നത്. ഇവിടെ വൈരുധ്യനിയമത്തിന്റെ പ്രസക്തിയും അർത്ഥവുമാണ് വ്യക്തമാകുന്നത്. അനിവാര്യത നിലനിൽക്കണമെങ്കിൽ അതിന്റെ നേരെ വിപരീതമായ യാദൃശ്ചികത കൂടി ഉണ്ടാകണം. യാദൃശ്ചികത ഉണ്ടാകണമെങ്കിൽ അനിവാര്യതയും. ഇവയ്ക്ക് പരസ്പരം ആശ്യയിച്ചുകൊണ്ടുമാത്രമേ നിലനിൽക്കാനാവൂ. ഈ വസ്തുത ഏറ്റവും ഭംഗിയായി നമുക്ക് കാണിച്ചുതരുന്നത് ജീവിലോകമാണ്. പക്ഷെ, മൊണാദും കൂട്ടരും ഈ യാഥാർത്ഥ്യത്തിന്റെ ഒരു വശം മാത്രം, യാദൃശ്ചികത മാത്രം എടുത്ത് കാണിക്കുന്നതുകൊണ്ട് തങ്ങളുടെ തന്നെ കണ്ടുപിടുത്തങ്ങളുടെ പ്രാധാന്യം നശിപ്പിക്കുകയും വികൃതപ്പെടുത്തുകയുമാണ് ചെയ്യുന്നത്.

മൊണാദ് ചെയ്യുന്ന ഇതേ തെറ്റ് മറ്റൊരു കോണിൽ ചെയ്യുന്നവർ വേറെ ഉണ്ട്. അനിവാര്യതയുടെ ആരാധകരാണവർ. ഏംഗൽസ് ചൂണ്ടിക്കാ