Jump to content

താൾ:പ്രപഞ്ചവും മനുഷ്യനും.djvu/360

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ണിച്ചതുപോലുള്ള ഒരു വിഭാഗം യാന്ത്രികവാദികളും വൈരുധ്യാധിഷ്ഠിത ഭൗതികവാദത്തിന്റെ മൂടുപടം അണിയുന്ന റിവിഷനിസ്റ്റുകളും ഇത്തരക്കാരാണ്. 20-ആം നൂറ്റാണ്ടിന്റെ അനിശ്ചിതത്വവാദത്തെ നേരിടാനെന്ന പേരിൽ മാർക്സിസ്റ്റു തത്വശാസ്ത്രം അനിവാര്യതയെ ആരാധിക്കുന്നുണ്ടെന്ന് വരുത്തിത്തീർക്കാൻ റിവിഷനിസ്റ്റുകൾ ശ്രമിച്ചിട്ടുണ്ട്. മാത്രമല്ല, ഇതുവഴി റിവിഷനിസത്തിന്റെ ദാർശനികാടിത്തറ എന്ന നിലയിൽ അനിവാര്യതയിലധിഷ്ഠിതമായ യാന്ത്രികവീക്ഷണത്തെ വൈരുധ്യാധിഷ്ഠിത ഭൗതികവാദത്തിന്റെ മുഖം മൂടിയണിയിച്ചുകൊണ്ട് രംഗത്തിറക്കാനും റിവിഷനിസ്റ്റുകൾക്കു കഴിഞ്ഞിട്ടുണ്ട്. ഇക്കൂട്ടർ അനിവാര്യതയാണ് പരമപ്രധാനവും ആന്തരികവുമെന്നും യാദൃശ്ചികത അപ്രധാനവും ബാഹ്യവുമാണെന്നും സമർത്ഥിക്കുന്നു. ഒറ്റ നോട്ടത്തിൽ ഈ വാദമുഖം ശരിയാണെന്നു തോന്നിയേക്കാം. പക്ഷേ, മോളികുലർ ബയോളജിയിലെ ആധുനിക കണ്ടുപിടുത്തങ്ങൾ തെളിയിക്കുന്നത് ജീവികളിലെ ആന്തരികവും ബാഹ്യവുമായ സ്വഭാവവിശേഷങ്ങളെ ഇങ്ങനെ അടർത്തിമാറ്റാൻ കഴിയില്ലെന്നാണ്. ജീവികളിലെ ഏറ്റവും ആന്തരികഘടകങ്ങളായ ഡി.എൻ.എ.യുടെ ഘടനതന്നെയാണ് ഏറ്റവും ഉപരിപ്ലവമായ സ്വഭാവങ്ങളേയും നിർണ്ണയിക്കുന്നത്. മാത്രമല്ല, യാദൃശ്ചികതയുടെ ഫലമായി അടിസ്ഥാനപരമായ മാറ്റം ഉണ്ടാകുന്നത് ആദ്യം ആന്തരികഘടനയിൽ തന്നെയാണ്. ഈ മാറ്റം ബാഹ്യസ്വഭാവത്തെ കൂടി മാറ്റിത്തീർക്കുന്നു. ചുരുക്കത്തിൽ ജീവിലോകത്തെ സംബന്ധിച്ചിടത്തോളം അനിവാര്യതയും യാദൃശ്ചികതയും തമ്മിലുള്ള ബന്ധത്തെ ആന്തരികവും ബാഹ്യവുമെന്ന നിലയ്ക്ക് വേർതിരിച്ചുകാണുന്നത് യാഥാർത്ഥ്യത്തിനു നിരക്കാത്തതാണ്.

ജൈവപരിണാമത്തിൽ യാദൃശ്ചികത സുപ്രധാന പങ്കുവഹിക്കുന്നു എന്നത് തർക്കമറ്റ സംഗതിയാണ്. പക്ഷെ, ജൈവ പരിണാമത്തിന്റെ ഗതി നിർണ്ണയിക്കുന്നത് ഈ യാദൃശ്ചികത തന്നെയാണെന്നു പറഞ്ഞാൽ അതു വാസ്തവമല്ല, ജീവികളെ സംബന്ധിച്ചിടത്തോളം പാരമ്പര്യഘടകങ്ങളിലുണ്ടാകുന്ന യാദൃശ്ചിക മാറ്റങ്ങളെ രണ്ടുതലത്തിൽ അനിവാര്യത നിയന്ത്രിക്കുന്നുണ്ട്. ഡ്.എൻ.എ. ഘടനയിലുണ്ടാകുന്ന അസംഖ്യം ഉല്പരിണാമങ്ങളിൽ ഭൂരിപക്ഷവും ആ ഡി.എൻ.എ. ഘടനയുടെ തന്നെ അനിവാര്യ സ്വഭാവങ്ങളുമായി പൊരുത്തപ്പെടാൻ കഴിയാത്തതുകൊണ്ട് നശിച്ചുപോകുന്നു. ജീവികളുടെ ആന്തരികഘടനയിൽ തന്നെയുള്ള ഈ അനിവാര്യതയുടെ പിടിയിൽ നിന്ന് അതിജീവിച്ച് പുറത്തുവരുന്ന ഉല്പരിണാമങ്ങൾ വീണ്ടും ബാഹ്യമായ അനിവാര്യ സാഹചര്യങ്ങളുടെ ആക്രമണത്തിനു വിധേയമാകുന്നു. ആ ബാഹ്യമായ അനിവാര്യ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ കഴിയുന്ന ചുരുക്കം ഉല്പരിണാമങ്ങൾക്ക് മാത്രമെ അതിജീവിക്കാനും ആ ജീവിയുടെ പുതിയ സ്വഭാവവുമായി നിലനിൽക്കാനും കഴിയൂ. ഇങ്ങനെ അതിജീവിക്കുന്ന വളരെ കുറച്ച് ഉല്പരിണാമങ്ങൾ മാത്രമാണ് ജൈവപരിണാമത്തെ മുന്നോട്ട് നയിക്കുന്നത്. ഡി.എൻ.എ. ഘടനയിൽ ആദ്യമുണ്ടാകുന്ന അസംഖ്യം ഉല്പരിണാ