(Species) എന്ന ആശയത്തെക്കൂടാതെ മുഴുവൻ ശാസ്ത്രവും ഒന്നുമല്ലാതായി തീരുമായിരുന്നു. അതിന്റെ എല്ലാ ശാഖകൾക്കും ജീവജാതി എന്ന സങ്കല്പം അടിത്തറയായി ആവശ്യമുണ്ടായിരുന്നു. അവയുടെ എല്ലാം ഫലങ്ങൾ ചോദ്യം ചെയ്യപ്പെടുക മാത്രമല്ല നേരിട്ട് നിഷ്ക്കാസിതമാവുകകൂടിയുണ്ടായി: യാദൃശ്ചികത ഇതുവരെ കണക്കാക്കപ്പെട്ടുപോന്ന അനിവാര്യതയെ തകിടം മറിക്കുന്നു. ('ഏംഗൽസ് മാർജിനിൽ എഴുതി; 'ഇതിനിടയ്ക്ക് സമാഹരിക്കപ്പെട്ടിട്ടുള്ള യാദൃശ്ചിക സംഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അനിവാര്യതയെക്കുറിച്ചുള്ള പഴയ ആശയത്തെ അടിച്ചമർത്തുകയും തകർക്കുകയും ചെയ്തു') അനിവാര്യതയെക്കുറിച്ചുള്ള പഴയ ആശയം തകർന്നു വീഴുന്നു. അതിനെ നിലനിർത്തുക എന്നതിനർത്ഥം പ്രകൃതിയുടെ മേൽ മനുഷ്യന്റെ സ്വേച്ഛാപരമായ ഒരാശയത്തെ സ്വയം പൊരുത്തപ്പെടാതെയും യാഥാർത്ഥ്യത്തിന് നിരക്കാത്തവിധത്തിലും ഒരു നിയമമെന്ന നിലയ്ക്ക് സ്വേച്ഛാധിപത്യപരമായ നിലയിൽ അടിച്ചേൽപ്പിക്കുക എന്നാണ്; അതുവഴി ജൈവപ്രകൃതിയിലെ എല്ലാ ആന്തരിക അനിവാര്യതയെയും നിഷേധിക്കുക എന്നാണതിനർത്ഥം; ജൈവപ്രകൃതിയിലെ ഏകനിയമമെന്ന നിലയ്ക്ക് യാദൃശ്ചികതയുടെ അരാജക സാമ്രാജ്യത്തെ പൊതുവിൽ വിളംബരം ചെയ്യുക എന്നാണതിനർത്ഥം. (Dialectics of Nature p 220-1)
ഡാർവിന്റെ സിദ്ധാന്തത്തെക്കുറിച്ച് ഏംഗൽസ് വീണ്ടും പറഞ്ഞു: 'അനിവാര്യതയും യാദൃശ്ചികതയും തമ്മിലുള്ള ആന്തരിക ബന്ധത്തെക്കുറിച്ചുള്ള ഹെഗലിന്റെ വിശദീകരണത്തിനുള്ള പ്രായോഗിക തെളിവെന്ന നിലയ്ക്ക് ഡാർവീനിയൻ സിദ്ധാന്തത്തെ അവതരിപ്പിക്കേണ്ടതുണ്ട്.'(P-306)
ജൈവ പരിണാമത്തെക്കുറിച്ചുള്ള ഡാർവിന്റെ കണ്ടുപിടുത്തത്തെക്കുറിച്ച് ഡാർവിന്റെ പുസ്തകം പ്രസിദ്ധീകരിച്ചതിന്റെ പിറ്റേ വർഷം (അ960-ൽ) മാർക്സ് ഏംഗൽസിന് എഴുതി; നമ്മുടെ സിദ്ധാന്തത്തിനുള്ള പ്രകൃതിചരിത്രപര അടിത്തറ നൽകുന്ന പുസ്തകം ഇതാണ്.'
ഇത്രയും സുദീർഘമായി ഉദ്ധരിച്ചതിൽ നിന്നുതന്നെ, മാർക്സും ഏംഗൽസും മുന്നോട്ടുവച്ച വൈരുധ്യാധിഷ്ഠിത ഭൗതികവാദം യാദൃശ്ചികതയെയും അനിവാര്യതയെയും എങ്ങനെയാണ് നോക്കി കണ്ടതെന്ന് വ്യക്തമാണ്. വൈരുദ്ധ്യശാസ്ത്ര നിയമമനുസരിച്ച്, പ്രകൃതിയിലെ ഓരോ വൈരുദ്ധ്യത്തിലും നിലനിൽക്കുന്ന വിപരീതങ്ങൾ പരസ്പരം ആശ്രയിച്ചുനിൽക്കുന്നവയും പരസ്പരം സ്ഥാനമാറ്റം നടത്താൻ കഴിയുന്നവയുമാണ്, അവ അനന്യങ്ങളാണ്. അനിവാര്യതയും യാദൃശ്ചികതയും ഇത്തരം വിപരീതങ്ങളാണെന്ന് വൈരുധ്യാധിഷ്ഠിത ഭൗതികവാദം പഠിപ്പിക്കുന്നു.
ഈ വൈരുദ്ധ്യശാസ്ത്രനിയമങ്ങൾ തികച്ചും ശരിയാണെന്ന് മോളിക്യുലർ ബയോളജിയിലെ കണ്ടുപിടുത്തങ്ങൾ തെളിയിച്ചു. ഈ കണ്ടുപിടുത്തങ്ങൾ, വാസ്തവത്തിൽ, ഡാർവീനിയൻ സിദ്ധാന്തത്തെ തന്മാത്രാതലത്തിൽ ശക്തമായ അടിത്തറയിൽ ഉറപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. അതുവഴി,