സ്വാംശീകരണവും തുടർച്ചയുമായിരുന്നുവെന്നും, തൊഴിലാളിവർഗ്ഗസർവ്വാധിപത്യം പാർട്ടിസർവ്വാധിപത്യമാക്കി അധഃപതിപ്പിച്ചത് സ്റ്റാലിനായിരുന്നുവെന്നും, ആ പാളിച്ച തിരുത്താനുള്ള ശ്രമമാണ് മാവോയുടെ സാംസ്കാരികവിപ്ലവം നടത്തിയതെന്നുമാണ് നേരത്തെയുള്ള വിലയിരുത്തലിന്റെ പ്രധാന നിഗമനങ്ങൾ. ഈ വിലയിരുത്തൽ അപര്യാപ്തമാണെന്നാണ് പുതിയ സംഭവവികാസങ്ങൾ കാണിക്കുന്നത്. സോഷ്യലിസ്റ്റ് സമൂഹങ്ങളിൽ പൊതുവിൽ നിലനിന്ന രാഷ്ട്രീയ സംവിധാനത്തെ തന്നെയാണ് ജനങ്ങൾ ചോദ്യം ചെയ്യുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. ഏക പാർട്ടി സ്വേച്ഛാധിപത്യം എന്ന രാഷ്ട്രീയ വ്യവസ്ഥയെ ചോദ്യം ചെയ്തുകൊണ്ടാണ് മുൻസോഷ്യലിസ്റ്റുരാജ്യങ്ങളിലെ ജനങ്ങൾ ബൂർഷ്വാജനാധിപത്യത്തെ സ്വീകരിക്കുന്നത്. തൊഴിലാളിവർഗ്ഗ സർവ്വാധിപത്യം ഏകപാർട്ടി സ്വേച്ഛാധിപത്യമായി മാറിയതെങ്ങിനെയാണെന്നും സോഷ്യലിസ്റ്റുവ്യവസ്ഥയിലെ രാഷ്ട്രീയ സാമൂഹ്യസംവിധാനത്തിന്റെ പ്രശ്നങ്ങൾ എന്തെല്ലാമായിരുന്നു എന്നും സൂക്ഷ്മമായ പരിശോധന ആവശ്യമായി വന്നിരിക്കുന്നു. മുതലാളിത്ത പുനസ്ഥാപനത്തെക്കുറിച്ച് ഇതുവരെ നടന്ന അന്വേഷണങ്ങളിൽ അധികവും സാമ്പത്തിക, വർഗ്ഗഘടനയിലെ മാറ്റങ്ങളിലാണ് ഊന്നിയിരുന്നത്. രാഷ്ട്രീയഘടനയെക്കുറിച്ച് ഉപരിപ്ലവമായ പരിശോധനകളെ നടന്നിട്ടുള്ളു. എന്നാൽ മുൻസോഷ്യലിസ്റ്റുരാജ്യങ്ങളിലെ ജനകീയ മുന്നേറ്റങ്ങളിൽ മുഖ്യമായി ഉയർന്നു നിൽക്കുന്ന പ്രശ്നം അവിടെ നിലനിന്നുപോന്ന രാഷ്ട്രീയവ്യവസ്ഥയ്ക്കെതിരായ വിമർശനമാണ്.
ഈ അടിസ്ഥാനത്തിൽ തൊഴിലാളിവർഗ്ഗ സർവ്വാധിപത്യം എന്ന സങ്കല്പം നടപ്പിലാക്കപ്പെട്ട രീതികൾ പരിശോധിക്കുമ്പോൾ, പാരീസ് കമ്മ്യൂൺ പാഠത്തിൽനിന്ന് ഭിന്നമായി തൊഴിലാളിവർഗ്ഗ സർവ്വാധിപത്യം ഏക പാർട്ടി സ്വേച്ഛാധിപത്യമായി തീർന്നത് ലെനിന്റെ കാലത്തുതന്നെയാണെന്ന് കാണാൻ കഴിയും. കുറച്ചുകാലത്തേയ്ക്കെങ്കിലും കേന്ദ്രീകൃതാധികാരം ഉറപ്പിക്കാതിരുന്നതാണ് പാരീസ് കമ്മ്യൂണിന്റെ തകർച്ചയ്ക്കു കാരണമെന്ന മാർക്സിന്റെ വിലയിരുത്തലിൽ ഊന്നിക്കൊണ്ട്, അത്തരമൊരു അധികാരകേന്ദ്രമെന്ന നിലയ്ക്ക് തൊഴിലാളിവർഗത്തിന്റെ മുന്നണിപ്പടയായി കമ്മ്യൂണിസ്റ്റുപാർട്ടിയെ വളർത്തിയെടുക്കാനാണ് ലെനിൻ ശ്രമിച്ചത്. അതേ സമയം, പാരീസ് കമ്മ്യൂണിന്റെ ജനാധിപത്യസംവിധാനത്തിന് തുല്യമായ ഒരു രാഷ്ട്രീയ സംവിധാനത്തിന്റെ ബീജരൂപമായി സോവിയറ്റുകളെ വളർത്തിയെടുക്കാൻ ശ്രമിച്ചതിന്റെ തുടർച്ചയായിട്ടാണ് എല്ലാ അധികാരവും സോവിയറ്റുകൾക്ക് എന്ന മുദ്രാവാക്യത്തെ ചാലകശക്തിയാക്കിക്കൊണ്ട് ലെനിൻ റഷ്യൻവിപ്ലവത്തെ വിജയത്തിലേയ്ക്ക് നയിച്ചത്. എന്നാൽ ഈ രണ്ട് അധികാരകേന്ദ്രങ്ങളിൽ ഏത് പ്രധാനമെന്ന് തീരുമാനിക്കാതെ, പ്രായോഗിക സമ്മർദ്ദങ്ങളുടെ പശ്ചാത്തലത്തിൽ, സോവിയറ്റുകൾ ഭരണകൂടയന്ത്രത്തിലെ വെറും പൽച്ചക്രങ്ങളായി മാറുന്നതും പാർട്ടിയുടെ കയ്യിൽ എല്ലാ അധികാരങ്ങളും കേന്ദ്രീകരിക്കുന്നതും ലെനിന്റെ കാലത്തുതന്നെയാണ്. 1920 ആയപ്പോഴേയ്ക്കും ലെനിൻ ഈ