Jump to content

താൾ:പ്രപഞ്ചവും മനുഷ്യനും.djvu/346

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പോയത്. സോഷ്യലിസത്തിന്റെ പേരിട്ടുകൊണ്ട് നടപ്പിലാക്കപ്പെട്ട സോഷ്യൽഫാസിസം ചരിത്രപരമായിതന്നെ ബൂർഷ്വാജനാധിപത്യത്തേക്കാൾ പിന്തിരിപ്പനാണ് എന്ന യാഥാർത്ഥ്യമാണ് ഇതിലൂടെ അനാവരണം ചെയ്യപ്പെട്ടത്.

ഗോർബച്ചോവിയൻ പരിഷ്കാരങ്ങളുടെ തണലിൽ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലെ പുത്തൻ ബൂർഷ്വാസി എളുപ്പത്തിൽതന്നെ മുൻകൈ നേടുകയും ബൂർഷ്വാപരിഷ്കാരങ്ങൾ വളരെയധികം മുന്നോട്ടു കൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്. എന്നാൽ ചൈനയിൽ ഉദ്യോഗസ്ഥമേധാവിവർഗ്ഗത്തിന്റെ പിടി ഇപ്പോഴും ശക്തം തന്നെയാണ്. 89-ൽ വിദ്യാർത്ഥി കലാപം ഉയർന്നുവന്നപ്പോൾ, പാർട്ടിക്കുള്ളിലെ പുത്തൻ ബൂർഷ്വാസി തലപൊക്കാൻ ശ്രമിക്കുകയുണ്ടായി. എന്നാൽ നേതൃത്വം പിടിച്ചു പറ്റത്തക്കവിധം ആ വിഭാഗം വളർന്നിരുന്നില്ല. അതുകൊണ്ടാണ് അവർ അടിച്ചമർത്തപ്പെട്ടത്. പക്ഷേ, അവിടത്തെ സ്ഥിതി എളുപ്പത്തിൽ കെട്ടടങ്ങുന്നതല്ല. സോഷ്യൽ ഫാസിസ്റ്റ് സംവിധാനത്തിനെതിരായി ശക്തമായ ജനമുന്നേറ്റം ആസന്നഭാവിയിൽതന്നെ അവിടെ ഉണ്ടാകുമെന്നത് തർക്കമറ്റ കാര്യമാണ്. സാംസ്കാരിക വിപ്ലവത്തിന്റെ ഫലങ്ങൾകൂടി ഉൾക്കൊണ്ട ചൈനയിലെ ജനങ്ങൾ പുതിയ പല പരീക്ഷണങ്ങളും നടത്താനുള്ള സാധ്യതയും തള്ളിക്കളഞ്ഞുകൂടാ. ക്യൂബയിലും ഈ പ്രക്രിയകൾ ആവർത്തിക്കുമെന്നതും പ്രവചിക്കാവുന്നകാര്യമാണ്. കാരണം, മുൻസോഷ്യലിസ്റ്റു രാജ്യങ്ങളുടെയെല്ലാം അപചയത്തിന്റെ പ്രക്രിയ അത്ഭുതകരമാംവണ്ണം സമാനമാണ്. അടിസ്ഥാനപരമായ പാളിച്ചയുടെ ഉറവിടം ഒന്നുതന്നെ ആയതുകൊണ്ടാണ്, എല്ലായിടത്തും ഒരേ പ്രക്രിയതന്നെ, ഏറ്റക്കുറച്ചിലുകളോടെ ആവർത്തിക്കുന്നത്.

പുതിയ ഗുണപാഠം മുതലാളിത്ത പുനസ്ഥാപന പ്രക്രിയയുടെ ഈ ഗതിക്രമം, നേരത്തെ നടത്തിയ വിലയിരുത്തലിന്റെ തുടർച്ചയായി തന്നെ മനസ്സിലാക്കാവുന്ന കാര്യമാണ്. അതേസമയം മുകളിൽ '84-ലെ വിലയിരുത്തലിൽ പ്രകടമായ ചില പോരായ്മകൾ ഉള്ളതായി ഇപ്പോൾ കാണാം. മുതലാളിത്ത പുനസ്ഥാപനത്തിനുള്ള പരിഹാരമായി ചൈനയിലെ സാംസ്കാരിക വിപ്ലവമാണ് ചൂണ്ടിക്കാണിക്കപ്പെട്ടത്. സാംസ്കാരിക വിപ്ലവത്തിന്റെ പരാജയകാരണം കൂടുതൽ സമഗ്രമായ വിലയിരുത്തലിന് വിധേയമാക്കപ്പെടണം എന്ന് പറഞ്ഞുവച്ചിരുന്നെങ്കിലും അത്തരമൊരു വിലയിരുത്തലിന്റെ ദിശ വ്യക്തമായിരുന്നില്ല. എന്നാൽ ഇപ്പോൾ, കിഴക്കൻ യൂറോപ്പിലും സോവിയറ്റു യൂണിയനിലും മറ്റും നടന്ന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഇതെക്കുറിച്ചുള്ള കൂടുതൽ സമഗ്രമായ വിലയിരുത്തലിന് വഴി തുറന്നിട്ടുണ്ട്.

പാരീസ് കമ്മ്യൂൺ സൃഷ്ടിച്ച തൊഴിലാളിവർഗ്ഗ ഭരണകൂടം ഏറ്റവും വിശാലമായ ജനാധിപത്യ സംവിധാനമായിരുന്നു എന്നും എല്ലാ അധികാരവും സോവിയറ്റുകൾക്ക് എന്ന ലെനിന്റെ നയം ആ പാഠത്തിന്റെ