രണ്ടുചേരികൾ തമ്മിലുള്ള മത്സരത്തിലൂടെയാണ് ഈ വ്യവസ്ഥകൾ തകർന്നുകൊണ്ടിരിക്കുന്നത്. പഴയ ഉദ്യോഗസ്ഥ മേധാവിത്വസംവിധാനം നിലനിർത്തിക്കൊണ്ട് സോഷ്യലിസ്റ്റ് മുഖം മൂടിയുള്ള സർക്കാർ മുതലാളിത്തം നിലനിർത്താൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥമേധാവി ബൂർഷ്വാവർഗ്ഗവും തുറന്ന രീതിയിൽ മുതലാളിത്ത സാമ്പത്തിക രാഷ്ട്രീയഘടന പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന് പുത്തൻ ബൂർഷ്വാസിയുമാണ് ഈ രണ്ടു വിഭാഗങ്ങൾ. ക്രൂഷേവിന്റെ പുത്തൻ ബൂർഷ്വാപരിഷ്കാരങ്ങളെ തടഞ്ഞുകൊണ്ട് ബ്രഷ്നേവ് ഉറപ്പിച്ചെടുത്ത ഉദ്യോഗസ്ഥമേധാവി സംവിധാനം സൃഷ്ടിച്ച ജീർണ്ണതകയ്ക്കെതിരായി, തുറന്ന മുതലാളിത്ത രീതികൾ സ്വീകരിച്ചുകൊണ്ട് പ്രതിസന്ധി മറികടക്കണമെന്ന് വാദിച്ച പുത്തൻ ബൂർഷ്വാസിയുടെ പ്രതിനിധിയായിട്ടാണ് ഗോർബച്ചേവ് രംഗത്ത് വന്നത്. ഗോർബച്ചേവിന് പാർട്ടി നേതൃത്വം പിടിച്ചുപറ്റാനും തന്റെ പദ്ധതി പാർട്ടിയെക്കൊണ്ട് നടപ്പിലാക്കിക്കാനും കഴിഞ്ഞതുകൊണ്ട്, സാമ്പത്തിക രാഷ്ട്രീയമേഖലകളിലെ തുറന്ന രീതിയിലുള്ള മുതലാളിത്തവൽക്കരണം കാര്യമായ പ്രതിബന്ധങ്ങളില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞു. സോവിയറ്റു യൂണിയനിലെ ഈ മാറ്റമാണ് കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ മുതലാളിത്ത പരിഷ്കാരങ്ങൾക്ക് ആക്കം കൂട്ടിയത്.
സ്റ്റാലിന്റെ കാലത്ത് സോവിയറ്റു യൂണിയനിൽ കെട്ടിപ്പെടുത്ത അതിശക്തവും ബൃഹത്തുമായ പൊതുമേഖലാ സംവിധാനത്തെ സ്വകാര്യവൽക്കരിക്കുക എളുപ്പമായിരുന്നില്ല. പ്രത്യേകിച്ചും സമാന്തരവിപണിയിലൂടെ. അഴിമതിയും സ്വജനപക്ഷപാതവും എല്ലാം ഉപയോഗിച്ച് സ്ഥാനമുറപ്പിച്ചുകഴിഞ്ഞിട്ടുള്ള പാർട്ടിയിലെയും ഭരണകൂടത്തിലെയും ഉദ്യോഗസ്ഥമേധാവി വർഗ്ഗത്തെ ഉപയോഗിച്ചുകൊണ്ട് ഇത്തരം പരിഷ്കാരം നടപ്പിലാക്കുക എളുപ്പമല്ല. ഗോർബച്ചോവിന്റെ ഗ്ലാസ് നോസ്തും പെരിസ്ടോയിക്കയും വഴിമുട്ടിയത് ഇവിടെയാണ്. സ്വകാര്യവൽക്കരണപ്രക്രിയ ഈ ഉദ്യോഗസ്ഥമേധാവി ബൂർഷ്വാസിയുടെ കയ്യിൽ ഉല്പാദനരംഗത്തെ കൂടുതൽ മുരടിപ്പിലേയ്ക്ക് നയിക്കുകയാണ് ചെയ്തത്. നിത്യോപയോഗസാധനങ്ങൾക്ക് വേണ്ടി നീണ്ട ക്യൂ നിൽക്കേണ്ട അവസ്ഥ കൂടുതൽ കൂടുതൽ രൂക്ഷമായതോടെ, ഗോർബച്ചോവിനെതിരായി ജനങ്ങൾക്കിടയിൽ ഉയർന്നുവന്ന രോഷത്തെ ഉപയോഗപ്പെടുത്താമെന്ന് കണക്കുകൂടിക്കൊണ്ടാണ് ഉദ്യോഗസ്ഥമേധാവി വിഭാഗം 91 ആഗസ്റ്റിൽ അട്ടിമറി നടത്തിയത്.
ജനങ്ങൾ അട്ടിമറിക്കാർക്കെതിരായി ദൃഢമായ നിലപാടെടുത്തത് പഴയ ഉദ്യോഗസ്ഥമേധാവികളുടെ മുൻകയ്യിൽ പഴയ സോഷ്യൽ ഫാസിസം വീണ്ടുംവരുമെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ്. പട്ടിണിയോടുകൂടിയതാണെങ്കിലും, ഗോർബച്ചോവ് നടപ്പിലാക്കിയ ബൂർഷ്വാജനാധിപത്യ പരിഷ്കാരങ്ങൾ സോഷ്യലിസത്തിന്റെ മൂടുപടമിട്ടുകൊണ്ട് നടപ്പിലാക്കപ്പെട്ട സോഷ്യൽഫാസിസത്തേക്കാൾ എത്രയോ ഭേദമാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു എന്നതുകൊണ്ടാണ് അട്ടിമറിക്കാരുടെ ഗൂഢാലോചന ഫലിക്കാതെ