താൾ:പ്രപഞ്ചവും മനുഷ്യനും.djvu/302

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മായ മറ്റു സാഹചര്യങ്ങളുടെയും പ്രതിഫലനമായിരിക്കും. വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങളല്ല, അവർ ജീവിക്കുന്ന ഭൗതിക പരിതഃസ്ഥിതിയാണ് അവരുടെ ആശയങ്ങളെ നിർണ്ണയിക്കുന്നത്. സാമൂഹ്യചരിത്രത്തിൽ സംഭവിച്ചിട്ടുള്ള വമ്പിച്ച പരിവർത്തനങ്ങൾക്കെല്ലാം കാരണമന്വേഷിച്ചു പോകുമ്പോൾ, തന്മൂലം, നാം ചെന്നെത്തുന്നത് വ്യക്തികളിലും അവരുടെ ആശയങ്ങളിലുമല്ല; മറിച്ച്, സാമൂഹ്യവ്യവസ്ഥയിലും അതിന്റെ ആണിക്കല്ലായ സാമ്പത്തികബന്ധങ്ങളിലുമാണ്. മനുഷ്യസമൂഹത്തിന്റെ ചരിത്രത്തെ വസ്തുനിഷ്ഠമായി വിശകലനം ചെയ്യാൻ ശ്രമിക്കുന്നവർ സാമ്പത്തികാടിത്തറയിലധിഷ്ഠിതമായ സാമൂഹ്യവ്യവസ്ഥിതിയുടെ പരിവർത്തനങ്ങളിലാണ് ശ്രദ്ധ ചെലുത്തേണ്ടത്.