താൾ:പ്രപഞ്ചവും മനുഷ്യനും.djvu/260

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് പാരമ്പര്യഘടകങ്ങളായതിനാൽ, പുതിയ പുതിയ നാഡീകോശബന്ധങ്ങൾ രൂപീകരിക്കാനുള്ള മസ്തിഷ്കത്തിൻറ കഴിവും ഒരു പരിധിവരെ അവയുടെ നിയന്ത്രണത്തിലായിരിക്കും. വ്യക്തിത്വങ്ങൾ തമ്മിലുള്ള വൈവിധ്യത്തിനും നിദാനമിതുതന്നെയാണ്. ഇതിൽ നിന്നും, വാക്കുകളും വാചകങ്ങളും മനുഷ്യന്റെ ഉയർന്ന മാനസിക പ്രവർത്തനങ്ങളിലും, അതുവഴി മനുഷ്യവംശത്തിന്റെ തന്നെ പരിണാമത്തിലും വഹിച്ചിട്ടുള്ള സുപ്രധാന പങ്കു വ്യക്തമാണല്ലോ.