Jump to content

താൾ:പ്രപഞ്ചവും മനുഷ്യനും.djvu/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മ്പുമായി ചേർന്ന് തുരുമ്പായി തീർന്നിരിക്കയാണ്. അതുകൊണ്ടാണത്രേ ചൊവ്വ ഗ്രഹത്തിനു ചുവപ്പുനിറം ഉള്ളതായി കാണുന്നത്. ചൊവ്വയ്ക്കു രണ്ട് ഉപഗ്രഹങ്ങളുമുണ്ട്. ഫോബോസ്, ദെയ്മോസ്. ഓരോന്നിനും പത്തു മൈലോളം മാത്രമേ വ്യാസമുള്ളു.

ചൊവ്വയോടുകൂടി ചെറിയ ഗ്രഹങ്ങളുടെ ആന്തരികസംഘം അവസാനിച്ചു. ഇനിയത്തേത് ബാഹ്യസംഘത്തിലെ ആദ്യഗ്രഹമായ വ്യാഴമാണ്. പക്ഷെ ചൊവ്വയ്ക്കും വ്യാഴത്തിനുമിടയ്ക്ക് അതിവിപുലമായ ഒരു മേഖലയിൽ, 35 കോടി നാഴികകൾക്കിടയിൽ ഒരൊറ്റ ഗ്രഹത്തെപ്പോലും കാണാനാവുകയില്ല. അവിടെ പണ്ടൊരു ഗ്രഹമുണ്ടായിരുന്നിരിക്കാം. പിന്നീട് അത് ഏതെങ്കിലും വിധത്തിൽ അപ്രത്യക്ഷമായതായിരിക്കാം എന്നു ശാസ്ത്രജ്ഞന്മാർ കരുതി. പിൽക്കാലഗവേഷണങ്ങൾ ഈ നിഗമനം ശരിയാണെന്നു തെളിയിച്ചു. എന്തുകൊണ്ടെന്നാൽ ഈ മേഖലയിൽ ഗ്രഹവസ്തുവിന്റെ ഛിന്നഭിന്നമായ എണ്ണമറ്റ ഭാഗങ്ങൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ഇവയെ ക്ഷുദ്രഗ്രഹങ്ങൾ എന്നു വിളിക്കുന്നു. സെറേസ്, ഹെർമിസ്, അഡോനിസ് എന്നിങ്ങനെയുള്ള ഗ്രീക്കുദൈവങ്ങളുടെ പേരുകളാണ് അവയ്ക്കിട്ടിട്ടുള്ളത്. ഇവയിൽ ഏറ്റവും വലിയ സെറേസിനു 480 മൈൽ വ്യാസമേയുള്ളു. ഈ ക്ഷുദ്രഗ്രഹങ്ങളെല്ലാം ചേർന്നാലും ചന്ദ്രനോളമാവുകയില്ലെന്നു കാണാം. തന്മൂലം പൂർണ്ണരൂപം കൈക്കൊള്ളാനവസരം ലഭിക്കാതിരുന്ന ഒരു ഗ്രഹത്തിന്റെ ഭാഗങ്ങളാണിവയെന്നു കരുതുകയായിരിക്കും കൂടുതൽ നല്ലത്.

ക്ഷുദ്രഗ്രഹങ്ങളുടെ മേഖല കഴിഞ്ഞാൽ കാണുന്ന വ്യാഴമാണ് ഏറ്റവും വലിയ ഗ്രഹം. അതു പൊള്ളയായിരുന്നെങ്കിൽ മറ്റെല്ലാ ഗ്രഹങ്ങളെയും കൂടി അതിനുള്ളിലൊതുക്കാമായിരുന്നു! വെള്ളി കഴിഞ്ഞാൽ പിന്നെ ഏറ്റവും കൂടുതൽ ശോഭയുള്ളത് വ്യാഴത്തിനാണ്. സൂര്യനിൽനിന്ന് ഏതാണ്ട് 50 കോടി മൈലകലെയാണ് അതിന്റെ സ്ഥാനം. പന്ത്രണ്ടു കൊല്ലം കൊണ്ടാണത് സൂര്യനെ പ്രദക്ഷിണം വയ്ക്കുന്നത്. പക്ഷേ അതിന്റെ ഭ്രമണവേഗം വളരെ വലുതാണ്. മണിക്കൂറിൽ 27000 മൈൽ വേഗത്തിൽ അതു കറങ്ങിക്കൊണ്ടിരിക്കുന്നു. വ്യാഴം പത്തു മണിക്കൂറുകൾ കൊണ്ട് ഒരു ഭ്രമണം പൂർത്തിയാക്കുന്നു. ഈ ഭ്രമണവേഗം കാരണം അതിന്റെ ആകൃതി രണ്ടറ്റങ്ങൾ അല്പം അമർത്തപ്പെട്ട ഒരു പന്തുപോലെയാണ്. അമോണിയ, മീതേൻ, ഹൈഡ്രജൻ എന്നിവ തണുത്തുറഞ്ഞ ഒരു മിശ്രിതം കൊണ്ടാണ് വ്യാഴത്തിന്റെ പുറം പാളികൾ നിർമ്മിതമായിരിക്കുന്നത്. കുറെക്കൂടി ഉള്ളിലേക്കു ചെല്ലും തോറും അത്യധികം തണുത്തുറഞ്ഞ ഹിമപർവ്വതങ്ങളാണ്. ഏറ്റവും ഉൾത്തട്ടിൽ പാറകളും ലോഹങ്ങളും കൊണ്ട് നിർമ്മിതമായ ഒരു കാതൽ കാണാം. പക്ഷേ, വ്യാഴത്തിന്റെ ദ്രവ്യമാനം വമ്പിച്ചതാകയാൽ അതിന്റെ ആകർഷണശക്തി വളരെ വലുതാണ്. അതിന് ചുറ്റുമുള്ള പന്ത്രണ്ടു ഉപഗ്രഹങ്ങളെയും പിടിച്ചു നിർത്താൻ അതിനു കഴിയുന്നത് അതു കൊണ്ടാണ്. അവയിൽ നാലെണ്ണം ഒന്നരക്കോടി മൈലുകളകലെയായിട്ടുപോലും വ്യാഴം അവയെ പിടിച്ചു നിറുത്തുന്നു. ഈ നാലു ചന്ദ്രന്മാർ സൗരയൂഥത്തിലെ മറ്റു ചന്ദ്രന്മാർ