Jump to content

താൾ:ദീപാവലി.djvu/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

<poem> മാറിടത്തിൽച്ചവിട്ടീട്ടും - മാധവൻ ക്ഷാന്തനാകയാൽ പുരുഷോത്തമനെന്നോതി -പൂജിച്ചദ്ദേവനെബ്‌‌ഭൃഗു.

ക്ഷമാദേവതയെക്കാണ്മിൻ -ജഗൽപുണ്യപതാകയെ; പാഞ്ഞെത്തുമരിശപ്പാമ്പിൻ -പത്തിതാഴ്‌‌ത്തും വിഭൂതിയെ.

കനിവിൻ നീരുറന്നീടും -കൺകൊണ്ടൂഴിയെ നോക്കുവോൾ; പുഞ്ചിരിപ്പുണ്`ണ്ഡരീകപ്പൂ -പുരോഭൂവിൽ വിരിക്കുവോൾ;

മൗർഖ്യമാക്രോശനം ചെയ്താൽ -മൗനവൃത്തിഭജിക്കുവോൾ ; വികാരക്കെടുതീക്കുള്ളം -വിറകാക്കാതെ വാഴുവോൾ;

പ്രസന്നയായ് , മധുരയായ് ,- പ്രൗഢയായ് , പ്പരിശുദ്ധയായ് , മേവുമിദ്ദേവിയെക്കൂപ്പാം -മേന്മേൽപ്പാപം ശമിക്കുവാൻ.      (സന്ദാനിതകം )

സന്തുഷ്ടപദ്ധതി

തനിക്കുള്ളതുകൊണ്ടുള്ളിൽ -സന്തോഷമിയലുന്നവൻ സുരർക്കും ലഭ്യമല്ലാത്ത -സുധ നിത്യമശിക്കുവോൻ

വരാൻ വിളിച്ചിട്ടല്ലല്ലോ -വരുന്നതഴൽ ;ആവിധം വരും വരുമ്പോൾ സുഖവും ;മദ്ധ്യത്തിൽ ദൈന്യമെന്തിനോ?

സാധിക്കുന്നതു സാധിക്കും -സമ്യക്കാമുദ്യമത്തിനാൽ; പ്രാണൻ കളവതെന്തിന്നായ് -പ്രാപ്യമല്ലാത്തതിന്നു നാം ?

സന്തുഷ്ടഹൃദയന്മാർക്കു -സമ്പത്തുണ്ടെവിടത്തിലും ; ചെരിപ്പിട്ടു നടപ്പോർക്കു -ദിക്കെല്ലാം തോൽവിരിച്ചതാം.

ദു:ഖമാർക്കും കൊടാതേയും -ദുഷ്ടനെക്കുമ്പിടാതെയും ; സന്മാര്ഗ്ഗം വെടിയാതേയും; -സാധിക്കും തിരിയും ഗിരി.

കാറ്റിനാൽപ്പാമ്പു ജീവിപ്പൂ;- കാട്ടാന ചെറുപുല്ലിനാൽ ; തപോധനൻ കിഴങ്ങാലും ,-സന്തുഷ്ടിക്കാർക്കുതാൻ പണി ?

ആറുലോകങ്ങൾ മീതേയു- മാറിനോടൊന്നു താഴെയും ചമച്ചു ഭൂമിയോടോതി -സന്തോഷിച്ചീടുവാൻ വിധി.

അല്പ്പായുസ്സിൽ മരിക്കുന്നോ,- രങ്`ഗഹീനത വായ്‌‌ക്കുവോർ; പിണിതൻ വായിൽ വീഴുന്നോർ;-പിച്ചച്ചട്ടിയെടുക്കുവോർ;

സാധുക്കളെത്രെയില്ലേവം -സാമാന്യർക്കും ദയാർഹരായ്? അവരെക്കാൺകിലും നമ്മ- ളാശ്വസിക്കാത്തതത്ഭുതം.        (യുഗ്മകം ) <poem>

"https://ml.wikisource.org/w/index.php?title=താൾ:ദീപാവലി.djvu/21&oldid=173401" എന്ന താളിൽനിന്ന് ശേഖരിച്ചത്