താൾ:തുപ്പൽകോളാമ്പി.djvu/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

'നിൽക്കട്ടേ ജാരനായ് നീയ്യതുമിതുമുരചെ-
   യ്തിട്ടു ഞാൻ കേട്ടതെന്ന-
ല്ലിക്കട്ടിന്മേൽക്കിടക്കുന്നവനെയരികിൽ ഞാൻ
   കണ്ടതും കൂട്ടിടേണ്ടാ
ധിക്കഷ്ടം ദുഷ്ടശീലേ ! പറക പറക നീ;
   നിന്റെ കോളാമ്പിയിത്താ-
നിക്കട്ടത്തുപ്പലിത്രയ്ക്കനവധി നിറവാ-
   നെന്തു ഹാഹന്ത! ബന്ധം?       67

'ഞാൻതന്നെ തുപ്പിയിതിലിന്നു നിറച്ചതാണു
കാന്തന്നു മറ്റൊരുവിചാരമുദിച്ചിടേണ്ടാ;
എന്തെന്നിലീക്കടുത' യെന്നവൾ ചൊല്ലിടുമ്പോ-
ളെന്തെന്നു നിഷ്ഠുരമുരച്ചു ചൊടിച്ചു വിപ്രൻ .       68

'ഇപ്പച്ചപ്പേച്ചുരയ്ക്കുന്നതു ശഠഹൃദയേ!
   നല്ല സാമർത്ഥ്യമുള്ളി-
ത്തുപ്പൻനമ്പൂരിയോടോ? മതിമതിയറിയും
   നിന്നെഞാൻ പണ്ടുതന്നെ;
ഇപ്പോൾക്കാട്ടിത്തരാ' മെന്നവളുടെ തലയിൽ
   തൽക്ഷണം ചെയ്തു വിപ്രൻ
തുപ്പൽകോളാമ്പികൊണ്ടിട്ടരിയൊരു കുലട-
   രാജ്യപട്ടാഭിഷേകം.        69

മുടിമുതലടിയോളം തുപ്പലാറാട്ടുമൂലം
കൊടിയ കുരുതിയാടും ചണ്ഡികാദേവിപോലെ
കുടിലമിഴി ചുവന്നുംകൊണ്ടു നിന്നിട്ടു പിന്നെ
ജ്‌‌ഝടിതി വെളിയിലേക്കാവേഷമോടങ്ങിറങ്ങി        70

സ്വഭാവത്താൽ മാനം തടവുമവൾ കാ-
   ന്തന്റെ കഠിന -
സ്വഭാവം കാട്ടിത്തൻ കുറവിനെ മറ-
   യ്ക്കുന്നതിനുടൻ
പ്രഭാവം കൂടീടും സഹജർ പെരുമാ-
   റും കളരിയാം

"https://ml.wikisource.org/w/index.php?title=താൾ:തുപ്പൽകോളാമ്പി.djvu/17&oldid=173372" എന്ന താളിൽനിന്ന് ശേഖരിച്ചത്