താൾ:തുപ്പൽകോളാമ്പി.djvu/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശുഭാവാസ സ്ഥാനക്കതകിൽ വിളികൂ-
   ട്ടീ സകരുണം.        71

തുഷ്ടിപ്പെടും ദയിതമാരൊടുകൂടിയാടി-
ക്കെട്ടിപ്പിടിച്ചു സുഖമോടുറങ്ങിടുമ്പോൾ
ഞെട്ടിപ്പൊടുന്നനെയുണർന്നവരൊന്നുപോലെ
തട്ടിപ്പിടഞ്ഞിടകലർന്നു പുറത്തു ചാടി.        72

'എന്തെന്തെ,ന്നായ് പുറത്തേക്കവർ വരുമളവിൽ
   തുപ്പലാലേ കുളിച്ചാ-
ച്ചന്തംതേടുംപ്രകാരം സഹജയെയരികിൽ -
   ക്കണ്ടു വാത്സല്യമൂലം
എന്തെന്നില്ലാതെ വല്ലാതരിശമൊടുശിരുൾ-
   ക്കൊണ്ടി'തിൻ കാരണം നി-
യ്യെന്തിന്നിപ്പോൾ പറഞ്ഞീടണ'മതി സമമായ്-
   ച്ചൊല്ലിനാർ നാലുപേരും.        73

മിണ്ടാതെ പിന്നെയും പിന്നെയുമഴലതിയാം -
   മട്ടു തേങ്ങിക്കരഞ്ഞും -
കൊണ്ടാ'നമ്പൂരി'**യെന്നിത്രയുമവിളിടറി-
   ച്ചൊല്ലിവെക്കുമ്പോഴേക്കും
കണ്ടാലും കള്ളനമ്പൂതിരിയുടെ തെറി, യി-
   ദ്ദുഷ്ടനെക്കാച്ചിയാലേ
രണ്ടായാലും ശമിക്കൂ മമ കലുഷത'യെ-
   ന്നോടിയങ്ങോട്ടൊരേട്ടൻ.        74

വിപ്രൻ കോലാമ്പികൊണ്ടിക്രിയ കിമപി കഴി-
   ച്ചിട്ടു രുട്ടൊട്ടൊതുങ്ങി
ക്ഷിപ്രം പശ്ചാത്തപിച്ചാപ്രിയയുടെ വരവും
   ക്കാത്തു നാണിച്ചിരിപ്പായ് ,
അപ്പോൾ ചാടിക്കടന്നെത്തിയതവളുടെയ-
   പ്പൂർവജൻ തന്നെയാണീ-
ദ്ദർപ്പക്കാരൻ പിടിച്ചാക്ഷിതിസുരനെ നില-
   ത്തിറ്റിഴച്ചാൻ വലിച്ചാൻ.        75

"https://ml.wikisource.org/w/index.php?title=താൾ:തുപ്പൽകോളാമ്പി.djvu/18&oldid=173373" എന്ന താളിൽനിന്ന് ശേഖരിച്ചത്