താൾ:തുപ്പൽകോളാമ്പി.djvu/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പൊണ്ണബ്രാഹ്മണരിൽ പ്രധാനി പരമീ-
   നമ്പൂരിയെപ്പിന്നെയ-
വ്വണ്ണം നമ്മുടെ പെൺകിടാവിഹ മയ-
   ക്കിപ്പോന്നതെന്തത്ഭുതം  ?        52

സ്വാതന്ത്ര്യം നൽകിയെന്നാലബലകളധികം
   ധൂർത്തുകാണിക്കുമെന്നായ്
സ്ത്രീതന്ത്രം കണ്ടു പണ്ടുള്ളവർ പറയുവതും
   പാർക്കുകിൽ സത്യമെത്രേ;
നീ തെല്ലും നീരസം തേടരുതു സുചരിതേ!
   ഹന്ത! നമ്പൂരി കാണാ-
തേതെല്ലാം ലാക്കിലിപ്പെൺകൊടി കുടിലവിട-
   ന്മാരൊടും കൂടിയാടീ.        53

ഇതാരാനും ചൊല്ലീട്ടറിവിനിടയായ് -
   ത്തീർന്നിടുകില-
ന്നതായാൾ ചോദിക്കും , പ്രിയയൊടവളോ
   പുഞ്ചിരിയിടും ;
'ഇതാ നോക്കൂ! നോം തങ്ങളിലൊരുവിധം
   ഹന്ത! കലഹി-
പ്പതാണാദുഷ്ടർക്കാഗ്രഹമതിനിതെ' -
   ന്നും പറയുമേ.        54

'എന്നോടലട്ടിയവനംഗജസംഗരത്തി-
നെന്നോതി ഞാനിവളോടു നടക്കയില്ല;
അന്നോർത്തുവെച്ച ചതിയാണതിനുണ്ടു സാക്ഷി
യെന്നോപ്പതന്നുടെ പരിഗ്രഹ'മെന്നുമോതും.        55

ഓരോ തർക്കത്തിലോരോവിധമിവ പലതും
   സാധുനമ്പൂരിയോടുൾ -
പ്പോരോടോതിപ്പകിട്ടും , ചതുരതയൊടു താൻ
   ജാരരൊത്തും രമിക്കും,

"https://ml.wikisource.org/w/index.php?title=താൾ:തുപ്പൽകോളാമ്പി.djvu/14&oldid=173369" എന്ന താളിൽനിന്ന് ശേഖരിച്ചത്