താൾ:തുപ്പൽകോളാമ്പി.djvu/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആരോമൽത്തയ്യലാളിങ്ങനെ ബഹുസുഖമായ്
   വാണിടുന്നോരുകാലം
നേരോടില്ലത്തിലീയന്തണനൊരുകുറി പോയ്
   പാത്തുനാൾ പാർത്തുപോലും.        56

അതിനിടയിലൊരിക്കൽ പൂർണ്ണചന്ദ്രാഭ പൂരി-
ച്ചതിവിശദമശേഷം വെള്ളയായുള്ള രാവിൽ
മതിയിൽ മദനമാൽമൂത്തന്തണൻ ഹന്ത! താനേ
മതിമുഖിയുടെ ചാരേ ചേരുവാൻ വെച്ചടിച്ചു.        57

വഴിക്കേറ്റം ദീർഘം പെട്ടുവതറിയാ-
   തായവനിട-
യ്ക്കൊഴിക്കാതേ പോന്നിട്ടഥ വഴിവില-
   ങ്ങും പുഴയുടെ
ഒഴുക്കിൽ തങ്ങിപ്പോയ് കടവിലുടനെ
   വഞ്ചികയറി -
കുഴക്കില്ലാതെത്തീ മറുകരയില-
   യ്യാ ബഹുരസം.        58

അടിയിലധികമേൽക്കും ശുദ്ധമേ പഞ്ചസാര -
പ്പൊടിയൊടു കിടയാകും തൂമണൽത്തട്ടിലെത്തി
നെടിയഭുവനപാത്രം പൂർത്തിയായ് വീഴ്ത്തിടും പോൽ
വടിവുടയനിലാവിൻ സ്വാദറിഞ്ഞാൻ ദ്വിജേന്ദ്രൻ        59

ഏവം പതുക്കെ നടന്നു പണിക്കർ വാഴു-
മാ വമ്പെഴുന്ന ഭവനത്തിനകത്തുകേറി;
ദൈവം പറഞ്ഞപടി തന്റെ പരിഗ്രഹം താൻ
മേവും പ്രധാന മണിമച്ചിലണഞ്ഞു വിപ്രൻ.        60

അന്നേരത്തന്തണൻ വന്നണയുമവിടെയെ-
   ന്നുള്ളതോർക്കാതെതാൻ നി-
സ്സന്ദേഹം ജാരനോടൊത്തൊരു തളിരൊളിമെ-
   ത്തപ്പുറത്താത്തമോദം

"https://ml.wikisource.org/w/index.php?title=താൾ:തുപ്പൽകോളാമ്പി.djvu/15&oldid=173370" എന്ന താളിൽനിന്ന് ശേഖരിച്ചത്