Jump to content

താൾ:തിരുവിതാംകൂർചരിത്രം.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഈശ്വരേഛയാൽ ഇംഗ്ലീഷ് കാരുമായുള്ള പല യുദ്ധങ്ങളിൽ ഹൈദർ രംയിട പരാജയത്തെ പ്രാപിക്കയാൽ അവന്റെ അഹങ്കാരവും, ധിക്കാരവും ഒന്നുശമിച്ചു അവരോടു സമാധാനത്തിനു അപേക്ഷിച്ചു.

കമ്പനിക്കാരും അവനുമായി -ആം വർഷം മദ്രാസിൽ വച്ചു നടന്ന ഉടമ്പടിയിൽ അവൻ മേലാൽ തിരുവിതാംകൂറിനെ ആക്രമിക്കാതെ ഇരിക്കുന്നതിനുവേണ്ട നിബന്ധനകൾ ചെയ്തിരുന്നു. കമ്പനിക്കാർ രം വിവരത്തിനു മഹാരാജാവിനു എഴുത്തയച്ചു. അതു കേട്ടപ്പോൾ അവിടത്തേക്കു വളരെ ആശ്വാസം ഉണ്ടായെന്നുവരികിലും അവിടുന്നു ബുദ്ധിയും ദീർഘാലോചനയും ഉള്ള ആളായിരുന്നതിനാൽ ഹൈദരുടെ മേൽ നടപടികളെ അപ്പോൾ അപ്പോൾ അറിയുന്നതിനായിട്ടു സ്ഥാനാപതി എന്നുവിളിക്കപ്പെടുന്ന ഒരു ഉദ്യോഗസ്ഥനെ അയാളുടെ രാജധാനിയിൽ അയച്ചുതാമസിപ്പിച്ചു. ഇതുപോലെയുള്ള സ്ഥാനാപതിമാർ കർണ്ണാട്ടിക്ക്, കോഴിക്കോടു, മുതലായ സ്ഥലങ്ങളിലും അയക്കപ്പെട്ടിരുന്നു. അതിന്റെ ശേഷം മഹാരാജാവും വടക്കോട്ടു എഴുനെള്ളി കൊച്ചിരാജാവിനോടും ലന്തക്കാരോടും, ഉടമ്പടിവിരുദ്ധമായി ഹൈദർ തിരുവിതാംകൂറിനെ ആക്രമിക്കുന്നപക്ഷം, തന്നെ സഹായിക്കുന്നതിനു വലിയ സവാധികാർയ്യക്കാരുടെയും കേശവപിള്ള യുടെയും മുഖാന്തരത്തിൽ വേണ്ട ഏർപ്പാടുകൾ ചെയ്തു. - വർഷത്തിനകം വലിയസമാധികാർയ്യക്കാർ മരിക്കയാൽ പകരം തത്തുല്യനായ മല്ലൻ ചെമ്പക രാമൻപിള്ളക്കു ആ ജീവനം കൊടുക്കപ്പെട്ടു. ഇയാൾ കല്പനപ്രകാരം കണ്ടെഴുത്തു ആരംഭിച്ചു ആവേലയെ -ൽ പുർത്തിയാക്കി. തിരുവനന്തപുരത്തുനിന്നും പത്മനാഭപുരത്തേക്കുള്ള റോഡിനെ നന്നാക്കിച്ചു. ആ മാർഗ്ഗമദ്ധ്യത്തിൽ വഴിയരികെ പാറശ്ശാല എന്ന നഗരം സ്ഥാപിച്ചു. അവിടെ ഒരു ഊട്ടും ഏർപ്പെടുത്തി.