Jump to content

താൾ:തിരുവിതാംകൂർചരിത്രം.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വിടത്തെ അധീനനായി ഇരുന്നുകൊള്ളാമെന്നും സമ്മതിച്ചു.

കണ്ണൂർ മുതൽ പൊന്നാനി വരെയുള്ള ദേശം തനിക്കു അ ധീനമായും കൊച്ചീരാജാവു സ്വാജ്ഞാനുസാരിയായും ഭവിക്കയാൽ ഹൈദർ അടുത്തപോലെ തിരുവിതാംകൂറിനെ ആക്രമിക്കാൻ നിശ്ചയിച്ചു. ഇതിനു പ്രതിബന്ധമായി ഉഭയമിത്രമായ ലന്തക്കാർ കൊച്ചിയിൽ താമസിച്ചിരിക്കയാൽ കൊച്ചി രാജാവിനെപ്പോലെ മഹാരാജാവും -ലക്ഷം രൂപായും - ആനകളും കൊണ്ടുകൊടുത്തു അയാളുടെ വരുതിയിൽ ഇരുന്നുകൊള്ളാമെന്നു സമ്മതിക്കുന്നപക്ഷം താൻ തിരുവിതാംകൂറിനെ ആക്രമിക്കുന്നതല്ലെന്നു ഹൈദർ പറഞ്ഞയച്ചു. ഇതു രണ്ടും തനിക്കു ഇഷ്ടമില്ലെന്നും താൻ ഹാണറബിൾ രംസ്റ്റ് ഇൻഡ്യാ കമ്പനിക്കാരുടെയും കർണ്ണാട്ടിക്കിലെ നബാബിന്റെയും സഖാവാണെന്നും ഈവിഷയത്തിൽ അയാളുടെ ദൌത്യം വഹിച്ചിരുന്ന ഡച്ചുകാർ മുഖാന്തരം അയാളെ ഗ്രഹിപ്പിച്ചതുമല്ലാതെ വൃത്താന്തങ്ങൾ മദ്രാസ് ഗവർണരെയും കാർണ്ണാട്ടിക്കു നബാബിനെയും തെർയ്യപ്പെടുത്തി. ജനറൽഡിലനായെയും ദളവായേയും യുദ്ധസന്നാഹങ്ങൾ ചെയ്യുന്നതിനും നെടുംകോട്ടയെ ഉറപ്പിക്കുന്നതിനും ആയി വടക്കു അയച്ചു.

ഈ അവസരത്തിൽ -ൽ സമർത്ഥനായ സുബ്ബയ്യൻ ദളവാ മരിച്ചു. പകരം നിയമിക്കപ്പെട്ട നാരായണയ്യൻ ആ ജോലിക്ക് അത്ര പിടിപ്പില്ലെന്നു കാണുകയാൽ സേനായകനായ തമ്പി ചെമ്പകരാമൻ പിള്ളയെ വലിയ സർവാധി ഉദ്യോഗത്തിൽ നിയമിച്ചു ദളവായുടെ ജോലികൾ കൂടി നോക്കിച്ചു. കേശവപിള്ളയെ കൊട്ടാരം സംപ്രതി ആക്കി. മഹാരാജാവിന്റെ രം ഏപ്പാടുകൾ എല്ലാജനങ്ങൾ ക്കും വളരെ തൃപ്തികരമായിരുന്നു.